എന്‍എസ്എസ് സമ്പൂര്‍ണ രാമായണ പാരായണ സമര്‍പ്പണം

മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് കരയോഗയൂണിയന്റെ നേതൃത്വത്തില്‍ വനിത യൂണിയന്റെയും വനിത സമാജങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന സമ്പൂര്‍ണ രാമായണ പാരായണ സമര്‍പ്പണം എന്‍എസ്എസ് ഹാളില്‍ വനിത യൂണിയന് പ്രസിഡന്റ് ജയശ്രീ അജയ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് കരയോഗയൂണിയന്റെ നേതൃത്വത്തില്‍ വനിത യൂണിയന്റെയും വനിത സമാജങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ സമ്പൂര്‍ണ രാമായണ പാരായണ സമര്‍പ്പണം ശ്രീ സംഗമേശ്വര എന്‍എസ്എസ് ഹാളില്‍ വനിത യൂണിയന് പ്രസിഡന്റ് ജയശ്രീ അജയ് ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന് ചെയര്മാന് അഡ്വ. ഡി. ശങ്കരന്‍കുട്ടി അധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി എസ്. കൃഷ്ണകുമാര്‍, യൂണിയന് കമ്മിറ്റി അംഗങ്ങളായ ആര്. ബാലകൃഷ്ണന്, സുനില്‍ കെ. മേനോന്, നന്ദന് പറമ്പത്ത്, പി.ആര്. അജിത്കുമാര്‍, സി. വിജയന്, കെ. രവീന്ദ്രന് കണ്ണൂര്‍, കെ. രാജഗോപാലന്‍, എന്‍. ഗോവിന്ദന്‍കുട്ടി, എ.ജി. മണികണ്ഠന്, എന്‍എസ്എസ് ഇന്‍സ്പെക്ടര്‍ ബി. രതീഷ് വനിത യൂണിയന് വൈസ് പ്രസിഡന്റ് ചന്ദ്രിക സുരേഷ്, കമ്മിറ്റി അംഗങ്ങളായ സ്മിത ജയകുമാര്‍, കെ. രാജി, മായ നന്ദകുമാര്‍, രമ ശിവന്, ശ്യാമള രാമചന്ദ്രന്, ശ്രീദേവി മേനോന് താലൂക്ക് യൂണിയന്റെ കീഴിലുള്ള വിവിധ വനിതാ സമാജങ്ങളിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.