ക്രൈസ്റ്റ് നഗര്‍ റെസിഡന്‍സ് അസോസിയേഷന് വാര്‍ഷികം

ക്രൈസ്റ്റ് നഗര്‍ റെസിഡന്‍സ് അസോസിയേഷന് (സിഎന്ആര്എ) വാര്‍ഷികം പ്രതീക്ഷ ഭവന് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സീമാ പോള്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് നഗര്‍ റെസിഡന്‍സ് അസോസിയേഷന് വാര്‍ഷികം പ്രതീക്ഷ ഭവന് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സീമാ പോള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് തോംസണ്‍ ചിരിയങ്കണ്ടത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജു അബ്രാഹാം കണ്ടംകുളത്തി, വൈസ് പ്രസിഡന്റ് ആനി പോള്‍, ട്രഷറര്‍ മാത്യു മാളിയേക്കല്‍,ബെനി ചെറിയാന് പള്ളായി എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ഷാജു അബ്രാഹാം കണ്ടംകുള്ളത്തി (പ്രസിഡന്റ്), ആനി പോള്‍ (വൈസ് പ്രസിഡന്റ്), തോംസണ്‍ ചിരിയങ്കണ്ടത്ത് (സെക്രട്ടറി), മാത്യു മാളിക്കേല് (ജോയിന്റ് സെക്രട്ടറി), ബെനി ചെറിയാന് പള്ളായി (ട്രഷറര്‍), തോമസ് മാവേലി (ഓഡിറ്റര്‍). മറ്റു കമ്മിറ്റി അംഗങ്ങളായി ജെയ്മോന് അബൂക്കന്‍, ഡേവീസ് ഊക്കന്‍, ടി.വി. സോമന്, സക്കീര്‍ ഓലക്കൂട്ട്, ഡെല്റ്റി ജീസന്‍, വിജു വര്‍ഗീസ് എന്നിവരെ തെരഞ്ഞെടുത്തു.