വിന്‍സെന്‍ഷ്യന്‍ സംഗമവും വാര്‍ഷികാഘോഷവും

സൊസൈറ്റി ഓഫ് സെന്റ് വിന്‍സെന്റ് ഡി പോള്‍ ഇരിങ്ങാലക്കുട സെന്‍ട്രല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന വിന്‍സെന്‍ഷ്യന്‍ സംഗമവും വാര്‍ഷികാഘോഷവും രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സൊസൈറ്റി ഓഫ് സെന്റ് വിന്‍സെന്റ് ഡി പോള്‍ ഇരിങ്ങാലക്കുട സെന്‍ട്രല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന വിന്‍സെന്‍ഷ്യന്‍ സംഗമവും വാര്‍ഷികാഘോഷവും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ടി.എല്‍. ജോര്‍ജ് അധ്യക്ഷത വഹിച്ചു. സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍ അനുഗ്രഹപ്രഭാഷണം നടത്തി. അഡൈ്വസര്‍ കെ.എസ്. ജോസഫ് കളത്തുങ്കല്‍ ജൂബിലേറിയന്മാരെ അനുമോദിച്ചു. സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബ്ലസി സിഎച്ച്എഫ് ആശംസകളര്‍പ്പിച്ചു. യൂത്ത് കോഡിനേറ്റര്‍ ആസ്റ്റിന്‍ കെ. സെബാസ്റ്റ്യന്‍, വനിത ആനിമേറ്റര്‍ സിസ്റ്റര്‍ റീന ജോസഫ് വാരമുത്ത്, അഡൈ്വസര്‍ ജോര്‍ജ് ഡി. ദാസ്, സെക്രട്ടറി ടോംസ് ആന്റണി, ട്രഷറര്‍ എന്‍.ഡി. ജോസ്, നാഷണല്‍ കൗണ്‍സില്‍ ട്രഷറര്‍ ജോസ് ആന്റു വാഴപ്പിള്ളി, സി.ടി. വര്‍ഗീസ്, റാഫേല്‍ മംഗലത്ത്, ജോയിന്റ് സെക്രട്ടറി ഷീബ ഡേവിസ് പട്ടത്ത് എന്നിവര്‍ പ്രസംഗിച്ചു.