ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോണ്‍ഗ്രസ് ആദരണീയം 2025 സംഘടിപ്പിച്ചു

കത്തോലിക്ക കോണ്‍ഗ്രസ് സംഘടിപ്പിച്ച ആദരണീയം 2025 ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കത്തോലിക്ക കോണ്‍ഗ്രസ് സംഘടിപ്പിച്ച ആദരണീയം 2025 ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് ഡേവീസ് ഊക്കന്‍ അധ്യക്ഷത വഹിച്ചു. രൂപത വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍ അനുഗ്രഹ പ്രഭാഷണവും കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. ലിജു മഞ്ഞപ്രക്കാരന്‍ ആമുഖ പ്രഭാഷണവും നടത്തി. സമൂഹത്തില്‍ വ്യത്യസ്ഥ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച ഫാ. ജോണ്‍ പാല്യക്കര സിഎംഐ, ഡോ. വി.ജെ. പോള്‍, ജോസഫ് ആലങ്ങാടന്‍ എന്നിവരെ ആദരിച്ചു.
നാനുറ്റി അമ്പത് വിദ്യാര്‍ഥി വിദ്യാര്‍ഥിനികളെ ചടങ്ങില്‍ ആദരിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് രൂപത സെക്രട്ടറി ഡേവീസ് തുളുവത്ത്, ട്രഷറര്‍ ആന്റണി എല്‍. തൊമ്മാന, ജനറല്‍ കണ്‍വീനര്‍ റെജിന്‍ പാലത്തിങ്കല്‍, പത്രോസ് വടക്കുംചേരി, റീന ഫ്രാന്സിസ്റ്റ്, സിസ്റ്റര്‍ ഡോ. ബ്ലെസി സിഎച്ച്എഫ്, സാബു കൂനന്‍ എന്നിവര്‍ സംസാരിച്ചു. ജോസഫ് തെക്കൂടന്‍, രഞ്ജി അക്കരക്കാരന്‍, ജിജോ തോമസ്, പിആഒ ഷോജന്‍ ഡി. വിതയത്തില്‍, ഇ.പി. തോമസ്, ഷാജു ചിറയത്ത്, ആന്റോ ജോക്കി ഇലഞ്ഞിക്കല്‍, ജോസഫ് ആന്റോ, ജോളി തരൂക്കര, ജോസഫ് വാസുപുരത്തുക്കാരന്, പ്രിന്‍സി ആന്റണി, ഡേവീസ് തെക്കിനിയത്ത്, സി.ആര്. പോള്‍ എന്നിവര്‍ നേതൃത്വം നല്കി.