റോഡിലും കാനയിലും അറവു മാലിന്യവും ശുചിമുറി മാലിന്യവും തള്ളി

എടതിരിഞ്ഞി: പോത്താനി ഐനിക്കല്‍ റോഡില്‍ അറവു മാലിന്യവും പോസ്റ്റ് ഓഫിസ് ജംഗ്ഷന് കിഴക്ക് ഭാഗത്തെ കാനയില്‍ ശുചിമുറി മാലിന്യവും തള്ളി. കഴിഞ്ഞ ദിവസം രാവിലെയാണ് രണ്ടിടങ്ങളിലും പലഭാഗത്തായി മാലിന്യം തള്ളിയ നിലയില്‍ കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പഞ്ചായത്ത് ആരോഗ്യ വിഭാഗം പരിശോധന നടത്തി. രാത്രി സാമൂഹിക വിരുദ്ധര്‍ നടത്തുന്ന ഇത്തരം പ്രവൃത്തികള്‍ തടയുന്നതിന് മേഖലയില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എ.ഐ. സിദ്ധാര്ഥന്, ബ്ലോക്ക് സെക്രട്ടറി കെ.കെ. ഷൗക്കത്തലി, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ.യു. വേണു ഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.