കര്‍ഷക കോണ്‍ഗ്രസ് പ്രതിഷേധം

കര്‍ഷക കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സദസ് ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സതീഷ് വിമലന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ സമയബന്ധിതമായി താങ്ങുവില നല്‍കുക, ജപ്തി നടപടികള്‍ നീട്ടിവയ്ക്കുക. വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സതീഷ് വിമലന് ഉദ്ഘാടനം ചെയ്തു. പ്രവീണ്‍സ് ഞാറ്റുവെട്ടി അധ്യക്ഷനായി. ഭാസി കാരപ്പിള്ളി, സൈമണ്‍ കാറളം എന്നിവര്‍ പ്രസംഗിച്ചു.