ക്രൈസ്റ്റ് കോളജ് ഡ്രോണ്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു

ക്രൈസ്റ്റ് കോളജ് ഫിസിക്സ് ഡിപ്പാര്‍ട്മെന്റിന്റെയും ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്നോവഷന്‍ കൗണ്‍സിലേന്റെയും ആഭിമുഖ്യത്തില്‍ നട്ന്ന ഡ്രോണ്‍ പരിശീലന പരിപാടി.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഫിസിക്സ് ഡിപ്പാര്‍ട്മെന്റിന്റെയും ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്നോവഷന്‍ കൗണ്‍സിലേന്റെയും ആഭിമുഖ്യത്തില്‍ ഡ്രോണ്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഫ്യൂസലേജ് ഇന്നൊവേഷന്‍സ് സ്ഥാപനത്തിന്റെ സഹകരണത്തോടെയായിരുന്നു പരിശീലനം. ഡ്രോണ്‍ ടെക്നോളജിയുടെ അടിസ്ഥാനങ്ങള്‍, പ്രവര്‍ത്തനരീതികള്‍, വിവിധ മേഖലകളിലെ പ്രായോഗിക പ്രയോഗങ്ങള്‍ തുടങ്ങിയവയെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് വിശദീകരിച്ചു. പരിശീലനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ഡ്രോണ്‍ അസംബ്ലി, പ്രോഗ്രാമിംഗ്, ഫ്ലൈയിംഗ് ഡെമോണ്സ്ട്രേഷന് എന്നിവയില്‍ പ്രായോഗിക പരിചയവും ലഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ നിര്‍വഹിച്ചു. ഫിസിക്സ് ഡിപ്പാര്ട്ട്മെന്റ്റ് തലവന്‍ പ്രഫ. ഡോ. സുധീര്‍ സെബാസ്റ്റ്യന്‍, കോ ഓര്‍ഡിനേറ്റര്‍ ഡോ. അഞ്ജു പോള്‍സണ്‍ എന്നിവര്‍ സംസാരിച്ചു.