കത്തീഡ്രല്‍ കെസിവൈഎം കേശദാനം മഹാദാനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട കത്തീഡ്രല്‍ കെസിവൈഎം നടത്തിയ കേശ ദാനം മഹാദാനം എന്ന പരിപാടിയുടെ ഭാഗമായി ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കുന്നതിന് ആവശ്യമായ മുടി നല്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കത്തീഡ്രല്‍ കെസിവൈഎം കേശദാനം മഹാദാനം സംഘടിപ്പിച്ചു. അമല മെഡിക്കല്‍ കോളജിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട കത്തീഡ്രല്‍ കെസിവൈഎം നടത്തിയ കേശദാനം മഹാദാനം എന്ന പരിപാടിയുടെ ഭാഗമായി ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കുന്നതിന് ആവശ്യമായ മുടി ദാനം ചെയ്യുന്നതിനായി നൂറോളം പേര് കടന്നുവന്നു. ഇരിങ്ങാലക്കുട കത്തീഡ്രല്‍ കെസിവൈഎം പ്രസിഡന്റ് ഗോഡ്സണ്‍ റോയ് അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട അസിസ്റ്റന്റ് വികാരി ഫാ. ഓസ്റ്റിന്‍ പാറക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കെസിവൈഎം വര്‍ക്കിംഗ് ഡയറക്ടര്‍ ഫാ. ബെല്‍ ഫിന് കോപ്പുള്ളി, പ്രോഗ്രാം കണ്‍വീനര്‍മാരായ അന്ന ടോമി, ജോസഫ് കരോളിന് എന്നിവര്‍ സംസാരിച്ചു. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച സ്കൂള്‍ വിഭാഗത്തില്‍ നിന്ന് ലിറ്റില്‍ ഫ്ലവര്‍ ഇരിഞ്ഞാലക്കുട സ്കൂളിനെയും, കോളജ് വിഭാഗത്തില്‍ നിന്ന് സെന്റ് ജോസഫ് കോളജിനെയും തെരഞ്ഞെടുത്തു.