സൈബര്‍ ഭീഷണികള്‍ക്കെതിരെ ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സെമിനാര്‍
ക്രൈസ്റ്റ് കോളജ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സൈബര്‍ ഭീഷണികള്‍ക്കെതിരെ അക്കാദമിക് ഇന്‍ഡസ്ട്രിയല്‍ സമീപനങ്ങള്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന അന്താരാഷ്ട്ര സെമിനാറില്‍ അബുദാബിയിലെ ലീഡ് സൈബര്‍ സെക്യൂരിറ്റി വിദഗ്ധ ശ്രീലക്ഷ്മി സംസാരിക്കുന്നു.
ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളജ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സൈബര്‍ ഭീഷണികള്‍ക്കെതിരെ അക്കാദമിക് ഇന്‍ഡസ്ട്രിയല്‍ സമീപനങ്ങള്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി അന്താരാഷ്ട്ര സെമിനാര്‍ നടന്നു. കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. സേവിയര്‍ ജോസഫ്, സെല്‍ഫ് ഫിനാന്‍സിംഗ് കോര്‍ഡിനേറ്റര്‍ ഡോ.ടി. വിവേകാനന്ദന്, ഡിപ്പാര്‍ട്ട്മെന്റ് മേധാവി കെ.കെ. പ്രിയങ്ക, വര്‍ഷാ ഗണേഷ് എന്നിവര്‍ പ്രസംഗിച്ചു.
അബുദാബിയിലെ ലീഡ് സൈബര്‍ സെക്യൂരിറ്റി വിദഗ്ധ ശ്രീലക്ഷ്മിയും കൊച്ചി സയന്‍സ് ആന്‍ഡ് ടെക്നോളജി സര്‍വകലാശാല പ്രഫസര്‍ ഡോ. വിനോദ് പി യും നയിച്ച സെമിനാറില്‍ സൈബര്‍ ഭീഷണികളെ തിരിച്ചറിയാനും പ്രതിരോധിക്കാനും വേണ്ട നവീന മാര്‍ഗങ്ങള്‍, സുരക്ഷാസംവിധാനങ്ങള്‍, പരിശീലന രീതികള്‍ എന്നിവയെല്ലാം ചര്‍ച്ച ചെയ്തു.

അതിനൂതനമായ ഗ്രാഫിന് അധിഷ്ഠിത സോളിഡ് ഡ്രൈ ലൂബ്രിക്കന്റുമായി കേരള സ്റ്റാര്‍ട്ടപ്പ്
സെന്റ് ജോസഫ്സ് കോളജില്‍ ശില്പശാല സംഘടിപ്പിച്ചു
സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം
ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം നടത്തി
ക്രൈസ്റ്റ് കോളജില്‍ ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു