സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് അസോസിയേഷന് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം അസോസിയേഷന് ഉദ്ഘാടനം പല്ലവി നാംദേവ് ഡിസൈന്‍സിന്റെ സ്ഥാപകയായ പല്ലവി നാംദേവ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം അസോസിയേഷന് ഉദ്ഘാടനം പല്ലവി നാംദേവ് ഡിസൈന്‍സിന്റെ സ്ഥാപകയായ പല്ലവി നാംദേവ് നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. കൊമേഴ്സ് വിഭാഗം മേധാവി എസ്. രമ്യ, ഐക്യുഎസി കോര്‍ഡിനേറ്റര്‍ ഡോ. ബിനു ടി.വി, കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ സൗമ്യ സ്റ്റീഫന്‍ എ, അസോസിയേഷന് സെക്രട്ടറി അയന ഉണ്ണി എന്നിവര്‍ സംസാരിച്ചു.