സിഐഎസ്സിഇ സംസ്ഥാന ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പ്: സോണ്‍ ഇ ജേതാക്കളായി

ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ നടന്ന സിഐഎസ്സിഇ സംസ്ഥാന ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായവര്‍.
ഇരിങ്ങാലക്കുട: സിഐഎസ്സിഇ സംസ്ഥാന ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് സോണ്‍ ഇ ഓവറോള്‍ ജേതാക്കളായി. അന്താരാഷ്ട്ര ജൂണിയര്‍ ഹാന്‍ഡ് ബോള്‍ താരം കെ.എച്ച്. ഹംദാന്‍ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജിതിന് മൈക്കിള്‍, പിടിഎ പ്രസിഡന്റ് ഹോബി ജോളി, ഫിസിക്കല്‍ എജുക്കേഷന്‍ മാസ്റ്റര്‍ ശ്യാം കൃഷ്ണ, സൗമോ ബാനര്‍ജി, സ്കൂള്‍ സ്പോര്‍ട്സ് കോഡിനേറ്റര്‍ ബിന്ദു ജോണ്സണ് എന്നിവര്‍ സന്നിഹിതരായിരുന്നു. അണ്ടര്‍ 14, അണ്ടര്‍ 17, അണ്ടര്‍ 19 എന്നീ മൂന്ന് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സോണ്‍ ഇ, സോണ്‍ ബി, സോണ്‍ ഡി എന്നിവര്‍ യഥാക്രമം ഒന്നാം സ്ഥാനം നേടിയപ്പോള്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സോണ്‍ എഫ്, സോണ്‍ ഇ, സോണ്‍ ഡി എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്ക് ട്രോഫികളും മെഡലും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.