സെന്റ് ജോസഫ്സ് കാമ്പസ് ഓണത്തിമിര്‍പ്പില്‍: ആഘോഷങ്ങള്‍ക്ക് തുടക്കമായി

സെന്റ് ജോസഫ്സ് കോളജിലെ ഓണാഘോഷങ്ങള്ക്ക്് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി കൊടിയേറ്റം നടത്തുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ ഓണാഘോഷങ്ങള്‍ക്ക് ആവേശത്തുടക്കം. തിരുവോണത്താളം എന്നു പേരിട്ടുകൊണ്ട് ദിവസങ്ങള്‍ നീളുന്ന ആഘോഷങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി കൊടിയേറ്റം നടത്തി. ഇരിങ്ങാലക്കുട സിംഎംഎസ് എല്‍പി സ്കൂളിലെ അനുജന്മാര്ക്കും അനുജത്തിമാര്‍ക്കും ഓണസമ്മാനവുമായി ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റ് വിദ്യാര്‍ഥിനികള്‍ സ്കൂളിലെത്തുകയും കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. ഹിസ്റ്ററി വിഭാഗം ഒരുക്കിയ പുസ്തക ചര്‍ച്ച പൂക്കളറിവ്, മലയാളം വിഭാഗം അധ്യാപിക ഡോ. എന്‍. ഊര്‍സുല നയിച്ചു. കോമേഴ്സ് ഡിപ്പാര്ട്ട്മെന്റൊരുക്കുന്ന മെഗാ തിരുവാതിരയും ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റ് നേതൃത്വം നല്കുന്ന വടംവലിയും ബയോളജി ഡിപ്പാര്‍ട്ട്മെന്റ് നടത്തുന്ന ജ്വല്ലറി ഡിസൈനിംഗ് മത്സരവും ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റ് ഒരുക്കുന്ന കസേരകളിയും കെമിസ്ട്രി, ഇക്കണോമിക്സ് വിഭാഗങ്ങള്‍ ഒരുക്കുന്ന ഓണക്കളി എന്നിവയാണ് ഓണാഘോഷ പരിപാടികള്‍.