എസിഎസ് വാരിയര്‍ അനുസ്മരണം

ഇരിങ്ങാലക്കുട സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് സംഘടിപ്പിച്ച ബാങ്ക് മുന്‍ പ്രസിഡന്റ് എസിഎസ് വാരിയരുടെ അനുസ്മരണം ബാങ്ക് പ്രസിഡന്റ് തിലകന് പൊയ്യാറ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മികച്ച സഹകാരിയും, സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റുമായിരുന്ന എസിഎസ് വാരിയരുടെ ഒമ്പതാം ചരമവാര്‍ഷിക ദിനം ആചരിച്ചു. ബാങ്ക് അങ്കണത്തില്‍ നടന്ന പുഷ്പാര്‍ച്ചനയും അനുസ്മരണവും ബാങ്ക് പ്രസിഡന്റ് തിലകന് പൊയ്യാറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രജനി സുധാകരന്, ഡയറക്ടര്‍മാരായ കെ.കെ. ശോഭനന്, എ.സി. സുരേഷ്, കെ. ഗോപാലകൃഷ്ണന്, സെക്രട്ടറി കെ.എസ്. ശ്രീജിത്ത്, അസി. സെക്രട്ടറി കെ.ആര്. ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു. ഡയറക്ടര്‍മാരായ എം.കെ. കോരന്, ഇന്ദിര ഭാസി, പ്രിന്സന് തയ്യാലക്കല്‍, കെ.എല്‍. ജെയ്സണ്‍, ഇ.വി. മാത്യൂ, കെ. ഹരിദാസ്, ബ്രാഞ്ച് മാനേജര്‍ വി.ഡി. രേഷ്മ, സി.ബി. ബിനോജ് എന്നിവര്‍ പങ്കെടുത്തു.