രാസലഹരിക്കെതിരെ 24,434 പൂക്കളമിട്ട് റെക്കോര്‍ഡിലേക്ക്

ഇരിങ്ങാലക്കുട: രാസലഹരിക്കെതിരെ 24,434 പൂക്കളമിട്ട് യുആര്‍എഫ് ലോക റെക്കോര്‍ഡ്. 0480 എന്ന സംസ്കാരിക സംഘടനയാണ് രാസലഹ രിക്കെതിരെ പൂക്കളം ക്യാമ്പയിന് സംഘടിപ്പിച്ചത്. വീടുകളിലും സ്ഥാപനങ്ങളിലു മാണ് പൂക്കളമിട്ടത്. തുടര്‍ന്ന് ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ പൂക്കള മത്സരം മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. അഡ്വ. തോമസ് ഉണ്ണിയാടന്, എം.പി. ജാക്സണ്, ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, സെന്റ് ജോസഫ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, ഡിവൈഎസ്പി പി.ആര്. ബിജോയ്, നളിന്‍ എസ്. മേനോന്, കെ.കെ. ബിനു, പി.കെ. പ്രസന്നന്, സിമീഷ് സാബു, എം.എച്ച്. ഷാജിക്, യു. പ്രദീപ് മേനോന്, റഷീദ് കാറളം, സോണിയ ഗിരി എന്നിവര്‍ സംസാരിച്ചു. ഉണര്‍വ് ചെമ്മന്നൂര്‍ കുന്നംകുളം ഒന്നാം സ്ഥാനവും ബട്ടര്‍ഫ്ലൈ പട്ടിക്കാട് രണ്ടാം സ്ഥാനവും സ്പാര്‍ട്ടന്‍സ് പൊറത്തിശേരി മൂന്നാം സ്ഥാനവും നേടി. തുടര്‍ന്ന് പെരിഞ്ഞനം നക്ഷത്ര ടീം വീരനാട്യം അവതരിപ്പിച്ചു.