വീട്ടില് ചാരായം വാറ്റിയയാള് പിടിയില്

ബെന്നി.
ഇരിങ്ങാലക്കുട: വീട്ടില് ചാരായം വാറ്റ് നടത്തിയയാളെ എക്സൈസ് സ്പെഷ്യല് എന് ഫോഴ്സസ്മെന്റ് സംഘം അറസ്റ്റ് ചെയ്തു. ആമ്പല്ലൂരില് താമസിക്കു ന്ന വരന്തരപ്പിള്ളി റൊട്ടിപ്പടി അരങ്ങത്ത് ബെന്നി (62) യാണ് അറസ്റ്റിലായത്. കോടതിപ്രതിയെ റിമാന്ഡ് ചെയ്തു. അമ്പല്ലൂരിലെ ഇയാളുടെ വാടക വീട്ടില് നിന്ന് ആറ് ലിറ്റര് ചാരായവും 250 ലി റ്റര് വാഷും വാറ്റുപകരണങ്ങളും എക്സൈസ് കണ്ടെടുത്തു. ഇയാള് മുമ്പ് കൊലക്കേസില് പ്രതി ചേര്ക്കപ്പെട്ടിരുന്നതായും എക്സൈസ് ഉദ്യോഗസ്ഥര് അറിയിച്ചു. പുതിയ വെള്ളക്കുപ്പികളില് വില്പന. നിറച്ചായിരുന്നു ഗ്രേഡ് അസി. എക്സൈസ് ഇന് സ്പെക്ടര് കെ.കെ. വത്സന്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര് വി.എസ്. സുരേഷ്കുമാര്, വനിതാ സിവില് എക്സൈസ് ഓഫീസര് നിവ്യ ജോര്ജ് എന്നിവരുടെ നേതൃത്വത്തിലാണ് ചാരായം പിടികൂടിയത്. ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസില് കേസ് രജിസ്റ്റര് ചെയ്തു.