ഓണ വിപണിയില്‍ ഇടപെട്ട് സപ്ലൈകോ; 18 ഇനങ്ങള്‍ അടങ്ങിയ സമൃദ്ധി ഓണക്കിറ്റ്; വിലക്കുറവുമായി ഓണച്ചന്ത പ്രവര്‍ത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുടയില്‍ നടത്തുന്ന സപ്ലൈകോ ഓണച്ചന്ത മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഓണക്കാലത്ത് 13 ഇനം സബ്സിഡി ഇനങ്ങള്‍ക്ക് പുറമേ 18 ഇനങ്ങള്‍ അടങ്ങിയ 1225 രൂപയുടെ സമൃദ്ധി കിറ്റ് 1000 രൂപയ്ക്കും മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും വിലക്കുറവില്‍ അരിയും സപ്ലൈകോ ഉറപ്പാക്കിയിട്ടുണ്ട്. മുഴുവന്‍ കാര്‍ഡ് ഉടമകള്‍ക്ക് മണ്ണെണ്ണയും ലഭിക്കും. ഇരിങ്ങാലക്കുട ഠാണാവില്‍ കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്പ്പറേഷന് നടത്തുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന് അധ്യക്ഷയായി. സപ്ലൈകോ ഡിപ്പോ അസിസ്റ്റന്റ് മാനേജര്‍ പ്രിയ സി. ശങ്കരന്, റേഷന്‍ ഇന്‍സ്പെക്ടര്‍ വി.ജി. ബിനിജ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.എ. റിയാസുദ്ദീന്‍, ടി.കെ. വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.