എന്‍സിസി യുടെ വാര്‍ഷിക പരിശീലന ക്യാമ്പ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ പുരോഗമിക്കുന്നു

എറണാകുളം ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നടക്കുന്ന സംയുക്ത വാര്‍ഷിക പരിശീലന ക്യാമ്പ്.
ഇരിങ്ങാലക്കുട: എറണാകുളം ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ 10 ദിവസത്തെ സംയുക്ത വാര്‍ഷിക പരിശീലന ക്യാമ്പ് ആരംഭിച്ചു. 507 കേഡറ്റുകള്‍ പങ്കെടുക്കുന്ന ക്യാമ്പ് കമാന്‍ഡന്‍ഡ് കേണല്‍ സി. രാംനാഥ്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കേഡറ്റുകളുടെ സൈനിക അച്ചടക്കവും ശാരീരിക മാനസിക വളര്‍ച്ചയും ലക്ഷ്യമാക്കി നടത്തുന്ന പരിശീലനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ക്യാമ്പ് ദിനങ്ങളില്‍ ഉടനീളം കായിക പരിശീലനം ആയുധ പരിശീലനം, ഫയറിംഗ് സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ സാംസ്കാരിക പരിപാടികള്‍ എന്നിവയ്ക്കൊപ്പം ഫയര്‍ ആന്‍ഡ് റെസ്ക്യൂ ദുരന്തനിവാരണ സേന എക്സൈസ് എന്നിവരുടെ പ്രത്യേക ക്ലാസുകളും ഉണ്ടായിരിക്കും. കൂടാതെ പോക്സോ നിയമങ്ങളെ കുറിച്ചുള്ള ക്ലാസുകളും സംസ്ഥാന പോലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ നേതൃത്വം നല്കുന്ന മോട്ടിവേഷന്‍ ക്ലാസും നടക്കും.
കേണല്‍ സി. രാംനാത്കറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പില്‍ ഡെപ്യൂട്ടി ക്യാമ്പ് കമാന്‍ഡന്റ് കേണല്‍ സുനില്‍ നായര്‍, അഡ്ജുട്ടന്റ് മേജര്‍ മായ, സെക്യൂരിറ്റി ഓഫീസര്‍ ഡോ. ലെഫ്റ്റനന്റ് ഫ്രാങ്കോ മറ്റ് ആറ് അസോസിയേറ്റ് എന്‍സിസി ഓഫീസര്‍മാരും, രണ്ട് ഗേള്‍ കേഡറ്റ് ഇന്‍സ്ട്രക്ടര്‍ മാരും 22 സേനാ അംഗങ്ങളും പങ്കെടുക്കുന്നു.