ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗിന് ഓട്ടോണോമസ് പദവി

ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗിന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് (യുജിസി ) ഓട്ടോണോമസ് (സ്വയംഭരണ) പദവി നല്കി ഉത്തരവായി. സ്ഥാപിതമായി പത്ത് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് കോളജിന് ഈ അംഗീകാരം. പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, പ്ലേസ്മെന്റ്, അഡ്മിഷന്, അധ്യാപകരുടെ നിലവാരം, ഗവേഷണ നേട്ടങ്ങള്‍ തുടങ്ങിയവ വിലയിരുത്തിയാണ് യുജിസി കോളജുകള്‍ക്ക് ഓട്ടോണോമസ് പദവി നല്‍കുന്നത്.
ഈ പദവി ലഭിക്കുന്നതോടെ ഇന്‍ഡസ്ട്രി നിലവാരത്തില്‍ കാലാനുസൃതമായി സിലബസും കരിക്കുലവും രൂപകല്‍പ്പന ചെയ്യാനും നൂതന പാഠ്യരീതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കാനും സര്ട്ടിഫിക്കേഷന് പ്രോഗ്രാമുകള്‍ ആരംഭിക്കാനും കോളജിന് കഴിയും. പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും വേഗത്തിലാക്കാനും ഓട്ടോണോമസ് പദവി വഴിതെളിക്കും. മികവിനോടുള്ള പ്രതിബദ്ധതയാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ ഈ നേട്ടം കൈവരിക്കാന്‍ കോളജിന് സഹാകരമായത് എന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ അഭിപ്രായപ്പെട്ടു.