സെന്റ് ജേസഫ്സ് കോളജിലെ ഫാത്തിമ നസ്രിന് തല്‍ സൈനിക് ക്യാമ്പിലേക്ക്

ഫാത്തിമ നസ്രിന്.
ഇരിങ്ങാലക്കുട: എന്‍സിസിയുടെ സുപ്രധാന ക്യാമ്പുകളിലൊന്നായ തല്‍ സൈനിക് ക്യാമ്പിലേക്ക് നസ്രിന് (ടിഎസ്സി) ഏഴാം കേരള ബറ്റാലിയന്റേയും ഇരിങ്ങാലക്കുട സെന്റ് ജേസഫ്സ് കോളജിന്റെയും എന്‍സിസി കേഡറ്റായ ഫാത്തിന നസ്രിനെ തെരഞ്ഞെടുക്കപ്പെട്ടു. നസ്രിന്റെ നേട്ടം കലാലയത്തിന്റെ അഭിമാനമാണെന്ന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി പറഞ്ഞു. കേണല്‍ രജീന്ദര്‍സിംഗ് സിദ്ദു നയിക്കുന്ന ഏഴാ കേരള ബറ്റാലിയനില്‍നിന്നുള്ള പരിശീലനമാണ് ഇത്തവണ എന്‍സിസി കേഡറ്റ്സിന് നേട്ട മായതെന്നും മേജര്‍ ഗായത്രി കെ. നായര്‍, ജിസിഐ ആശ കൃഷ്ണന് എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയേണ്ടതണെന്ന് അസോസിയേറ്റ് എന്‍സിസി ഓഫീസര്‍ ക്യാപ്റ്റന്‍ ലിറ്റി ചാക്കോ പറഞ്ഞു. ഇരിങ്ങാലക്കുട കാട്ടൂര്‍ സ്വദേശി അബ്ദുള്‍ ഗഫൂര്‍ ഐഷാബി ദമ്പതിമാരുടെ മകളായ ഫാത്തിമ, കോളജിലെ മൂന്നാംവര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനിയാണ്.