വയോജനങ്ങളോടൊപ്പം ഓണാഘോഷം
ഇരിങ്ങാലക്കുട നഗരസഭ 19 -ാം വാര്‍ഡിന്റെ ഓണാഘോഷം നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നഗരസഭ 19 -ാം വാര്‍ഡിന്റെ നേതൃത്വത്തില്‍ വാര്‍ഡിലെ വയോജനങ്ങളോടും കുടുംബശ്രീ പ്രവര്‍ത്തകരോടും ചേര്‍ന്ന് ഓണാഘോഷം നടത്തി. നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന് വെള്ളാനിക്കാരന്‍ അധ്യക്ഷത വഹിച്ചു. സെന്റ് തോമസ് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ മുഖ്യപ്രഭാഷണം നടത്തി. ഇരിങ്ങാലകുട ബാര്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് അഡ്വ. ഹോബി ജോളി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എബിന് വെള്ളാനിക്കാരന്‍, വയോമിത്രം ക്ലബ് പ്രസിഡന്റ് ലാസര്‍ കോച്ചേരി, മുഖ്യാതിഥി ആയിരുന്ന മാവേലി മന്നന് നിക്സന് മംഗലത്ത്, വയോമിത്രം സെക്രട്ടറി ഓമന ജോഷി എന്നിവര്‍ സംസാരിച്ചു.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്