കേന്ദ്രമന്ത്രിയെ അറിയിക്കാതെ ഫോട്ടോ വച്ച് കബളിപ്പിക്കല് ഉദ്ഘാടനം ബിജെപി പ്രതിഷേധം പ്രതീകാത്മക ഉദ്ഘാടനം നടത്തി

ബിജെപിയുടെ നേതൃത്വത്തില് കാറളം ജനകീയ ആരോഗ്യ കേന്ദ്രത്തിന് മുന്പില് നടന്ന പ്രതീകാത്മക ഉദ്ഘാടനം ബിജെപി ജില്ലാ ജനറല് സെക്രട്ടറി കൃപേഷ് ചെമ്മണ്ട നിര്വഹിക്കുന്നു.
കാറളം: കേന്ദ്രഫണ്ട് ഉപയോഗിച്ച് പണിത ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രിയെ അറിയിക്കാതെ വിശിഷ്ടാഥിതി എന്ന് പേരും ഫോട്ടോയും വച്ച് പൊതുജനങ്ങളെ കബളിപ്പിക്കുന്ന ഉദ്ഘാടന മാമാങ്കം നടത്തുന്നതിന്നെതിരെ ബിജെപിയുടെ നേതൃത്വത്തില് ജനകീയ ആരോഗ്യ കേന്ദ്രത്തിന് മുന്പില് പ്രതിഷേധം നടത്തി. ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ പ്രതീകാത്മക ഉദ്ഘാടനം ബിജെപി ജില്ലാ ജനറല് സെക്രട്ടറി കൃപേഷ് ചെമ്മണ്ട നിര്വഹിച്ചു. ബിജെപി കാറളം പഞ്ചായത്ത് പ്രസിഡന്റ് പ്രിയ അനില് അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം ജനറല് സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, മണ്ഡലം വൈസ് പ്രസിഡന്റുമാരായ അജയന് തറയില്, രാമചന്ദ്രന് കോവില്പ്പറമ്പില്, പഞ്ചായത്ത് ജനറല് സെക്രട്ടറി സുഭാഷ് പുല്ലത്തറ, വാര്ഡ് മെമ്പര് സരിതാ വിനോദ്, സെക്രട്ടറി ജോയസണ്, രാജന് കുഴുപ്പുള്ളി, ഭരതന് വെള്ളാനി, ഇ.കെ. അമരദാസ്, സോമന് നായര്, കെ.ജി. രാമചന്ദ്രന്, മുരളി എന്നിവര് നേതൃത്വം നല്കി.