കരുവന്നൂര് ബാങ്ക് ഓണം സഹകരണ വിപണി

കരുവന്നൂര് സഹകരണ ബാങ്കിന്റെ നേതൃത്വത്തില് ഹെഡ് ഓഫീസ് പരിസരത്ത് പ്രവര്ത്തനമാരംഭിച്ച സഹകരണ ഓണച്ചന്ത അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്വീനര് ആര്.എല്. ശ്രീലാല് ഉദ്ഘാടനം ചെയ്യുന്നു.
കരുവന്നൂര്: കണ്സ്യൂമര്ഫെഡിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സഹകരണ ഓണച്ചന്ത കരുവന്നൂര് ഹെഡ് ഓഫീസ് പരിസരത്ത് പ്രവര്ത്തനമാരംഭിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്വീനര് ആര്.എല്. ശ്രീലാല് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം കെ.കെ. വത്സലന് അധ്യക്ഷനായി. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം കെ.ജെ. ജോണ്സണ്, ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. ശ്രീകല, ബ്രാഞ്ച് മാനേജര് ഐ.ആര്. ബൈജു എന്നിവര് പ്രസംഗിച്ചു.