ദേശീയ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റ്; മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, തമിഴ്നാട്, കര്‍ണാടക ടീമുകള്‍ക്ക് വിജയം

സിഐഎസ്ഇ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ നടന്ന ദേശീയ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ജേതാക്കളായവര്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയിക്കൊപ്പം ട്രോഫിയുമായി.
ഇരിങ്ങാലക്കുട: സിഐഎസ്ഇ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ നടന്ന ദേശീയ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, തമിഴ്നാട്, കര്‍ണാടക ടീമുകള്‍ക്ക് വിജയം. സമാപന ചടങ്ങ് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പള്‍ ഫാ. ജിതിന് മൈക്കിള്‍, സിഐഎസ്സിഇ കേരള റീജിയന് സ്പോര്‍ഡ്സ് ആൻഡ് ഗെയിംസ് കോ ഓർഡിനേറ്റര്‍ ഫാ. ഷിനോ കളപ്പുരയ്ക്കല്‍, മാനേജര്‍ ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍, ഡോണ്‍ ബോസ്കോ സ്കൂള്‍സ് അഡ്മിനിസ്റ്റേറ്റര്‍ ഫാ. ജിനോ കുഴിത്തൊട്ടിയില്‍, സെന്‍ട്രല്‍ സ്കൂള്‍ പിടിഎ പ്രസിഡന്റ് ഹോബി ജോളി, സ്കൂള്‍ കോഡിനേറ്റര്‍ ബിന്ദു ബാബു, ടേബിള്‍ ടെന്നീസ് കോച്ച് സൗമ്യ ബാനര്‍ജി എന്നിവര്‍ പങ്കെടുത്തു.
അണ്ടര്‍ 14 ബോയ്സ് കാറ്റഗറി വിഭാഗത്തില്‍ ഉത്തര്‍പ്രദേശിന്റെ ലക്ഷ്യ കുമാര്‍ മഹാരാഷ്ട്രയുടെ രാഘവ് മഹാജനെ പരാജയപ്പെടുത്തി വിജയം ഉറപ്പിച്ചു. മൂന്നാം സ്ഥാനം തമിഴ് നാട്, പുതുച്ചേരി ആൻഡ് ആന്‍ഡമാന്‍ നിക്കോബാര്‍ ടീമിലെ കെ.എ. പ്രണവ് ബാലാജി സ്വന്തമാക്കി. അണ്ടര്‍ 14 കാറ്റഗറിയില്‍ നാലു മുതല്‍ എട്ടു സ്ഥാനം യാഷ് നിധിര്‍ ബാനര്‍ജി (മഹാരാഷ്ട്ര) എസ് റിത്വിക് ത്രമിഴ് നാട്, പുതുച്ചേരി ആൻഡ് ആന്‍ഡമാന്‍ നിക്കോബാര്‍ ) പ്രിയാന്‍ഷു മണ്ടല്‍ (പശ്ചിമ ബംഗാള്‍) യുവരാജ് എം ഖാണ്ഡ് വാള ( മഹാരാഷ്ട്ര) അഖില്‍ കമ്പാനി (മഹാരാഷ്ട്ര) എന്നിവര്‍ നേടി.
അണ്ടര്‍ 17 കാറ്റഗറി വിഭാഗം വ്യക്തിതല മത്സരത്തില്‍ കര്‍ണാടക, ഗോവ മേഖലയില്‍ നിന്നുള്ള കളിക്കാര്‍ മിന്നും പ്രകടനം കാഴ്ചവച്ചു. അഥര്‍വ്വ മംഗേഷ് നവരന്െ, വേദാന്ത് വശിഷ്ടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി കിരീടം സ്വന്തമാക്കി. തമോന്ന എം. മുന്ദാര്‍ഗി മൂന്നാം സ്ഥാനം.കരസ്ഥമാക്കി. നാല് മുതല്‍ എട്ട് സ്ഥാനങ്ങള്‍ വരെ കരസ്ഥമാക്കിയവര്‍ ഇവരാണ്. പ്രജ്ജ്യല് ചക്രവര്‍ത്തി (പശ്ചിമ ബംഗാള്‍) ആദിത്യ ഹൊനേശ് (മഹാരാഷ്ട്ര) അയാന് തല്‍വാര്‍ (നോര്‍ത്ത് ഇന്ത്യ) ജൊഹാന്‍ കോല (മഹാരാഷ്ട്ര) അശുതോഷ് തിവാരി (ഉത്തര്‍പ്രദേശ്).
അണ്ടര്‍ 19 വിഭാഗത്തില്‍ മഹാരാഷ്ട്രയുടെ അര്ണവ്കൃഷ്ണ സാഗര്‍, ഗംഭീര പ്രകടനം കാഴ്ച വച്ചു കൊണ്ട് തമിഴ്നാട്, പുതുച്ചേരി ആൻഡ് ആന്‍ഡമാന്‍ നിക്കോബാറിന്റെ ആര്‍സി അഭിനോവ് നെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി കിരീടത്തില്‍ മുത്തമിട്ടു. മഹാരാഷ്ട്രയുടെ ഹൃദയ് രേവതി ദേശ്പാണ്ഡെക്കാണ് മൂന്നാം സ്ഥാനം.സാഗ്നിക് ചാതോ പദ്ധ്യായ (പശ്ചിമബംഗാള്‍ ) വിഹാന്. സുമിത് ഗാവന്ത് ( മഹാരാഷ്ട്ര) ഡി. റെയാന്‍ഷ് നരസിമന് (തമിഴ്നാട്, പുതുച്ചേരി ) സാമ്രാട്ട് തിവാരി (ഉത്തര്‍പ്രദേശ്) അര്‍പ്പിത് ശ്രീവാസ്തവ (ഉത്തര്‍പ്രദേശ്) എന്നിവര്‍ നാലു മുതല്‍ എട്ടു വരെ സ്ഥാനങ്ങള്‍ സ്വന്തമാക്കി. ആവേശകരമായ മത്സരങ്ങളും, മികച്ച പ്രകടനങ്ങളും നിറഞ്ഞു നിന്ന ഈ ദേശീയ ടൂര്‍ണമെന്റില്‍, യുവ താരങ്ങളുടെ മികവ് തെളിയിച്ച നിരവധി മത്സരങ്ങള്‍ പ്രേക്ഷകര്‍ക്ക് ആവേശം പകര്‍ന്നു