പോലീസ് അസോസിയേഷന് സാന്ത്വന സദനിലെ സഹോദരങ്ങളുമൊത്ത് ഓണാഘോഷം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലുള്ള സാന്ത്വന സദനിലെ സഹോദരങ്ങളുമൊത്ത് സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: പോലീസ് അസോസിയേഷന് കാട്ടുങ്ങച്ചിറയിലുള്ള സാന്ത്വന സദനിലെ സഹോദരങ്ങളുമൊത്ത് സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട – കേരള പോലീസ് അസോസിയേഷന്, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് തൃശൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റികള്‍ സംയുക്തമായാണ് ഈ വര്‍ഷത്തെ ഓണാഘോഷം സംഘടിപ്പിച്ചത്. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് തൃശൂര്‍ റൂറല്‍ ജില്ലാ പ്രസിഡന്റ് കെ.പി. രാജു അധ്യക്ഷത വഹിച്ചു.
കേരള പോലീസ് അസോസിയേഷന് ജില്ലാ സെക്രട്ടറി എം.എല്‍. വിജോഷ്, തൃശൂര്‍ റൂറല്‍ ജില്ല അഡീഷണല്‍ എസ്പി ടി.എസ്. സിനോജ്, ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.ആര്. ബിജോയ്, ഇരിങ്ങാലക്കുട ഇന്‍സ്പെക്ടര്‍ കെ.ജെ. ജിനേഷ്, ജില്ലയിലെ പോലീസ് സംഘടനാ ഭാരവാഹികളായ കെ.ഐ. മാര്ട്ടിന്, വി.യു. സില്‍ജോ, സി.കെ. ജിജു, എം.സി. ബിജു, ടി.ആര്. ബാബു, സി.കെ. പ്രതീഷ്, കെ.എസ്. സിജു, ഐ.കെ. ഭരതന്, സി.എസ്. ശ്രീയേഷ്, ഷെല്ലി മോന്, സിസ്റ്റര്‍ സോണിയ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സുപ്രസിദ്ധ നാടന്‍പാട്ട് കലാകാരനുമായ സജിത്ത് മുമ്പ്രയുടെ നാടന്‍ പാട്ട് അവതരണം നടന്നു. പോലീസിലെ കലാകാരന്മാര്, സാന്ത്വന സദനിലെ അന്തേവാസികള്‍ എന്നിവരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്