മധുരം ജീവിതം ലഹരിവിരുദ്ധ ഓണാഘോഷം

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ മധുരം ജീവിതം ഓണാഘോഷം പി.കെ. ഭരതന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മണ്ഡലത്തില്‍ മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന മധുരം ജീവിതം ലഹരി വിരുദ്ധ ഓണാഘോഷം തുടങ്ങി. സെന്റ് ജോസഫ്സ് കോളജില്‍ സാഹിത്യമത്സരങ്ങള്‍ തിരക്കഥാകൃത്ത് പി.കെ. ഭരതന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. എലൈസ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബിപിസി കെ.ആര്. സത്യപാലന്, വെള്ളാങ്കല്ലൂര്‍ ബിപിസി നീതു സുഭാഷ്, ഡോ. കേസരി, രാജേഷ് അശോകന്, പി.ആര്. സ്റ്റാന്‍ലി, ആര്.എല്‍. ജീവന്‍ലാല്‍ എന്നിവര്‍ സംസാരിച്ചു.