കുന്നോളം കുഞ്ഞോണം… കരൂപ്പടന്ന എന്‍എസ്എസ് വളണ്ടിയേഴ്സ് ഓട്ടിസം ബാധിച്ച കുട്ടികളോടൊപ്പം ഓണാഘോഷം
കരൂപ്പടന്ന എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വെള്ളങ്കല്ലൂര്‍ ഓട്ടിസം സെന്ററില്‍ നടന്ന ഓണാഘോഷം വേളൂക്കര പഞ്ചായത്തംഗം മാത്യൂ പാറേക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
കരൂപ്പടന്ന: കരൂപ്പടന്ന എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വെള്ളാങ്കല്ലൂര്‍ ഓട്ടിസം സെന്ററില്‍ ഓണാഘോഷം നടന്നു. കുഞ്ഞുങ്ങളോടൊപ്പം പൂക്കളം ഒരുക്കി, കലാപരിപാടികള്‍, ഗാനങ്ങള്‍, കളികള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളില്‍ വളണ്ടിയേഴ്സ് പങ്കെടുത്തു. വളണ്ടിയേഴ്സ് ഓരോരുത്തരും വീട്ടില്‍ നിന്നും കൊണ്ട് വന്ന വിഭവങ്ങള്‍ ഉപയോഗിച്ച് ഓട്ടിസം സെന്ററിലെ കുഞ്ഞുങ്ങള്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പം ഓണ സദ്യ കഴിച്ചു. വേളൂക്കര പഞ്ചായത്തംഗം മാത്യൂ പാറേക്കാടന്‍ ഉദ്ഘാടനം ചെയ്തു. ബിപിസി നീതു സുഭാഷ്, കെ.എസ്. സജന എന്നിവര്‍ സംസാരിച്ചു. ജിഎച്ച്എസ്എസ് കരൂപ്പടന്ന പ്രിന്‍സിപ്പല്‍ കെ.എച്ച്. ഹേമ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എന്‍.എം. നജഹ എന്നിവര്‍ നേതൃത്വം നല്കി.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്