ഓണം ആശംസാ കാര്‍ഡുകള്‍ ഒരുക്കിയ നിപ്മറിലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് ഓണക്കോടി സമ്മാനിച്ച് മന്ത്രി ഡോ. ആര്. ബിന്ദു
മന്ത്രി ഡോ. ആര്. ബിന്ദു നിപ്മറിലെ വിദ്യാര്‍ഥികള്‍ക്ക് ഓണാക്കോടിയും മധുരവും സമ്മാനിച്ച ശേഷം അവര്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നു.
ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിക്കായി ഓണാശംസാകാര്‍ഡുകള്‍ ഒരുക്കി നല്കിയ നിപ്മറിലെ വിദ്യാര്‍ഥികള്‍ക്ക് ഓണാക്കോടിയും മധുരവും സമ്മാനിച്ച് മന്ത്രി ഡോ. ആര്. ബിന്ദു. ചണം, വര്ണ്ണക്കടലാസുകള്, മുത്തുമണികള്‍ എന്നിവ ഉപയോഗിച്ച് നിപ്മറിലെ എം-വൊക്ക് വിദ്യാര്‍ഥികള്‍ ആകര്‍ഷകമായ ആയിരം ആശംസക്കാര്ഡുകള് പ്രിയപ്പെട്ട സാമൂഹ്യനീതി വകുപ്പ് മന്ത്രിക്ക് നിര്‍മ്മിച്ച് നല്‍കിയിരുന്നു.
ഇത്തവണ മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ക്കെല്ലാം ഈ ആശംസകള്‍ അയക്കുകയും പ്രത്യേകം പ്രശംസ നേടുകയും ചെയ്തിരുന്നു. ഓണം മന്ത്രിയോടൊപ്പം ആഘോഷിക്കാന്‍ അവര്‍ എത്തിയപ്പോള്‍ സ്നേഹ സമ്മാനമായി മന്ത്രി അവര്‍ക്ക് ഓണക്കോടിയും മധുരവും നല്കി. ഭിന്നശേഷിക്കാരായ കുട്ടികളെ തൊഴില്‍ പരിശീലനം നല്കി സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തരാക്കുന്ന പദ്ധതിയാണ് എമ്പവര്‍മെന്റ് ത്രൂ വൊക്കേഷണലൈസേഷന്‍.
അതിലെ സര്‍ഗാവിഷ്കാരമാണ് വിദ്യാര്‍ഥികളൊരുക്കിയ സുന്ദരങ്ങളായ കാര്‍ഡുകള്‍. കുട്ടികളുടെ സമ്മാനം ഏറ്റുവാങ്ങിയ മന്ത്രി അഭിനന്ദനവും ആശംസയും നേര്‍ന്നിരുന്നു. വിദ്യാര്‍ഥികള്‍ മന്ത്രിയെ കാണാനായി എത്തിയപ്പോള്‍ മാവേലിയുടെയും വാമനന്റെയും വേഷത്തോടുകൂടിയാണ് എത്തിയത്. ഓണപ്പാട്ട് പാടിയും ഒത്തൊരുമയോടെ കളിച്ചും രസിച്ചുമാണ് മന്ത്രി ഡോ. ആര്. ബിന്ദു അവരെ സ്വീകരിച്ചത്. നിപ്മര്‍ ഡയറക്ടര്‍ ചന്ദ്രബാബുവും അധ്യാപകരും കൂടെ ഉണ്ടായിരുന്നു.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്