ഐസിഎല്‍ ഒന്നിച്ചോണം പൊന്നോണം വര്‍ണാഭം
കൂടല്‍മാണിക്യം ക്ഷേത്രനടയില്‍ തിരി തെളിയിച്ച് ഐസിഎല്‍ ഫിന്‍കോര്‍പ്പ് എം.ഡി. അഡ്വ. കെ.ജി. അനില്‍കുമാര്‍ ഒന്നിച്ചോണം പൊന്നോണം പരിപാടിക്ക് തുടക്കമിടുന്നു.
ഇരിങ്ങാലക്കുട: ഐസിഎല്‍ ഫിന്‍കോര്‍പ്പ് നഗരത്തില്‍ ഒരുക്കിയ ഒന്നിച്ചോണം പൊന്നോണം വര്‍ണാഭമായി. കുടവയര്‍ കുലുക്കി അരമണിയുടെ ശബ്ദമുയര്‍ത്തി പുലികള്‍ നിരത്ത് കീഴടക്കിയപ്പോള്‍ കുമ്മാട്ടി കൂട്ടവും തെയ്യവും കാവടിയും മറ്റ് കലാരൂപങ്ങളും ഇരിങ്ങാലക്കുടയിലെ വീഥികളില്‍ നിറഞ്ഞ് നിന്ന ജനസഞ്ചയത്തെ വിസ്മയത്തിലാറാടിച്ചു. പഞ്ചവാദ്യവും, നാസിക്ക് ഡോലും, ഡീ ജെ വാഹനവും ശബ്ദവിന്യാസം കൊണ്ട് പ്രകമ്പനം തീര്‍ത്തു. ചൊവ്വാഴ്ച നാല് മണിയോടെ കൂടല്‍മാണിക്യം ക്ഷേത്രനട യില്‍ ഐസിഎല്‍ ഫിന്‍കോര്‍പ്പ് എംഡി അഡ്വ. കെ.ജി. അനില്‍കുമാറാണ് തിരി തെളിയിച്ച് പരിപാടികള്‍ക്ക് തുടക്കമിട്ടത്.
തുടര്‍ന്ന് തിരുവാതിരക്കളി മത്സരം ന ടന്നു. ഐസിഎല്‍ ഫിന്‍കോര്‍പ്പ് ഹോള്ടെം ഡയറക്ടര്‍ ഉമ അനില്‍കുമാര്‍ ഘോഷയാത്ര ഫ്ലാഗ് ഒഫ് ചെയ്തു. രാഷ്ട്രീയ സാംസ്കാരിക പൊതുരംഗത്തെ നിരവധി പ്രമുഖര്‍ ഘോഷയാത്രയില്‍ അണിനിരന്നു. നഗരവീഥികള്‍ ജനസമുദ്രമായി. സിനിമാ റ്റിക് ഡാന്‍സ് മത്സരവും ഇതിനിടെ നട ന്നു. ഇരിങ്ങാലക്കുടയിലെ ചരിത്രത്തിലെ തന്നെ ഏറ്റവും മികവാര്‍ന്ന ഓണഘോഷയാത്രയായി ഐസിഎല്‍ ഫിന്‍കോര്‍പ്പ് ഒന്നിച്ചോണം പൊന്നോണം പരിപാടി മാറി. നഗരസഭ മൈതാനത്തിന് സമീപത്തെ സിന്ധു കണ്വെന്ഷന് സെന്ററിന് നടന്ന സമാപന സമ്മേളനം മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു.

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം
എം.ഓ. ജോണ്‍ അനുസ്മരണം
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക ആഘോഷവും കുടുംബസംഗമവും
പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കണ്വെന്ഷന്
സെന്റ് ജോസഫ്സ് കോളജ്- യുഎഇ ചാപ്റ്റര്‍ പൂര്‍വ വിദ്യാര്‍ഥിനി സംഗമം