മധുരം ജീവിതം ലഹരിവിരുദ്ധ ഓണാഘോഷം- മത്സര വിജയികള്‍ക്ക് മന്ത്രി ഡോ. ആര്. ബിന്ദു സമ്മാനങ്ങള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ നടന്നുവന്നിരുന്ന മധുരം ജീവിതം ലഹരിവിരുദ്ധ ഓണാഘോഷ പരിപാടിയില്‍ ഓണക്കളി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അസ്ത്ര ഞാറയ്ക്കലിന് മന്ത്രി ഡോ. ആര്. ബിന്ദു സമ്മാനിക്കുന്നു.
ഇരിങ്ങാലക്കുട: നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ നടന്നുവന്നിരുന്ന മധുരം ജീവിതം ലഹരിവിരുദ്ധ ഓണാഘോഷ പരിപാടിയിലെ വിജയികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്. ബിന്ദു സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഓണക്കളി മത്സരത്തില്‍ അസ്ത്ര ഞാറയ്ക്കല്‍ ഒന്നാം സ്ഥാനവും ശിവകാര്‍ത്തികേയ നോര്‍ത്ത് പറവൂര്‍ രണ്ടാം സ്ഥാനവും നേടി. ബാലമുരുകന് പുല്ലൂറ്റും കാവിലമ്മ കാട്ടൂരും മൂന്നാം സ്ഥാനം പങ്കിട്ടു. ഒന്നാം സ്ഥാനക്കാര്‍ക്ക് 20000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 15000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 10000 രൂപയും (5000 രൂപ വീതം ഇരു ടീമുകള്‍ക്ക്) ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും മന്ത്രി സമ്മാനിച്ചു.
നാടന്‍പാട്ട് മത്സരത്തില്‍ കതിരോല ഇരിങ്ങാലക്കുട ഒന്നാം സ്ഥാനവും, എഗറ് കലാസംഘം കാട്ടൂര്‍ രണ്ടാം സ്ഥാനവും വെട്ടം ഫോക്ക് ബാന്‍ഡ് ഇരിങ്ങാലക്കുട മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാനക്കാര്‍ക്ക് 7000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 5000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 3000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും മന്ത്രി സമ്മാനിച്ചു. ജൂനിയര്‍ വിഭാഗം നാടന്‍പാട്ട് വിഭാഗത്തില്‍ സമയ കലാഭവന്‍ കൊറ്റനെല്ലൂര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി. ഇരിങ്ങാലക്കുട വര്‍ണ്ണക്കുട സ്പെഷ്യല്‍ എഡിഷന് മധുരം ജീവിതം ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി നിയോജകമണ്ഡലത്തില്‍ ഇനിയും വേറിട്ട ബോധവത്കരണ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.