ഇരിങ്ങാലക്കുട രൂപതാ ദിനം ഇന്ന്; ഇന്നു മുതല്‍ രൂപതയില്‍ കുടുംബവര്‍ഷാചരണം

ഇരിങ്ങാലക്കുട രൂപത മന്ദിരം.
ഇരിങ്ങാലക്കുട: സുവര്‍ണ ജൂബിലിക്ക് മുന്നോടിയായി ഇന്നു മുതല്‍ 2026 സെപ്റ്റംബര്‍ 10 വരെ ഇരിങ്ങാലക്കുട രൂപതയില്‍ ക്രിസ്തീയ കുടുംബവര്‍ഷമായി ആചരിക്കും. രൂപതാദിനം ആഘോഷിക്കുന്ന ഇന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടക്കും. രൂപതയിലെ 62,000 ത്തിലേറെയുള്ള കുടുംബങ്ങളുടെ സമഗ്ര നവീകരണമാണ് ലക്ഷ്യം. സഭയില്‍ കൂടുതല്‍ ആഴപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് വിശ്വാസി സമൂഹം ജീവിക്കുന്നത്. വിവിധ പ്രതിസന്ധികള്‍ നേരിടുന്ന കുടുംബങ്ങളെ ക്രൈസ്തവാദര്ശങ്ങളിലൂന്നിയ ശാക്തീകരണത്തിന് സന്നദ്ധമാക്കുകയാണ് കുടുംബവര്‍ഷാചരണത്തിന്റെ ലക്ഷ്യം. ഇന്ന് രാവിലെ 10ന് കത്തീഡ്രലില്‍ ദിവ്യബലി നടക്കും.
തുടര്‍ന്ന് 11.30ന് കത്തീഡ്രല്‍ കണ്വെന്ഷന് സെന്ററില്‍ രൂപതാ ദിനാഘോഷ സമ്മേളനം നടക്കും. കോട്ടപ്പുറം രൂപത ബിഷപ് മാര്‍ അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനകര്‍മം നിര്‍വഹിക്കും. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ചാലക്കുടി എംഎല്‍എ സനീഷ്കുമാര് ജോസഫ്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, പാക്സ് ഡയറക്ടര്‍ റവ.ഡോ. ഫ്രീജോ പാറയ്ക്കല്‍, ഗുഡ്ഷെപ്പേഡ് സിഎസ്എം പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അനിറ്റ് മേരി, കെഎല്‍എം സ്റ്റേറ്റ് പ്രസിഡന്റ് ജോസ് മാത്യു ഊക്കന്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ സ്വാഗതവും വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍ നന്ദിയും പറയും.
വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയും കത്തീഡ്രല്‍ വികാരിയുമായ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, ചാലക്കുടി മുനിസിപ്പല്‍ ചെയര്മാന് ഷിബു വാലപ്പന്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആര്. ജോജോ (ആളൂര്‍), ജെയിംസ് കുറ്റിക്കാടന്‍ (കോടശേരി), സാജന് കൊടിയന്‍ (കുഴൂര്‍), ജോസ് ചിറ്റിലപ്പിള്ളി (മുരിയാട്), ഡെയ്സി തോമസ് (പൊയ്യ), റോമി ബേബി (പുത്തന്‍ചിറ), റോസി ജോഷി (പുത്തന്‍വേലിക്കര), മുനിസിപ്പല്‍ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. കെ.ആര്. വിജയ, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരായ ഡേവിസ് ഊക്കന്‍, ആനി ആന്റു, കുടുംബ കൂട്ടായ്മ കേന്ദ്രസമിതി പ്രസിഡന്റ് ജോഷി പുത്തിരിക്കല്‍, ഏകോപനസമിതി സെക്രട്ടി ജോണ്‍ പാറയ്ക്ക എന്നിവര്‍ സന്നിഹിതരായിരിക്കും. ഉച്ചതിരിഞ്ഞ് 2.30ന് രൂപത പൈതൃക മ്യൂസിയം വെഞ്ചരിക്കും. 3.30ന് ആളൂരില്‍ നവീകരിച്ച ലഹരിമോചനകേന്ദ്രമായ നവചൈതന്യ ആശീര്‍വദിക്കും.