സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ എം. സുധീറിനെ മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് അഭിനന്ദിച്ചു

സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ എം. സുധീറിനെ മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് അഭിനന്ദിക്കുന്നു.
ഇരിങ്ങാലക്കുട: സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് എം. സുധീറിനെ മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് അഭിനന്ദിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പ്രവര്ത്തിക്കുന്നമികച്ച അധ്യാപകന് എന്ന നിലക്കാണ് സുധീര്‍ മാസ്റ്റര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഈ പുരസ്കാരം ലഭ്യമായത് പാഠ്യപാഠ്യതര രംഗങ്ങളില്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചതിലും മാതൃകാ ക്ലാസ് അവതരണം, അഭിമുഖം എന്നിവ കൂടി കണക്കിലെടുത്താണ് സുധീറിന് അവാര്‍ഡ് ലഭിച്ചിട്ടുള്ളത്. ഇരിങ്ങാലക്കുട ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 20 വര്‍ഷക്കാലം ഹയര്‍ സെക്കന്‍ഡറി അധ്യാപകനായി പ്രവര്‍ത്തിച്ച സുധീര്‍ ഇരിങ്ങാലക്കുടയിലെ താമസക്കാരനും ഇപ്പോള്‍ കൊടകര ഹയര്‍ സെക്കന്‍ഡറി സ്ക്കൂള് പ്രിന്‍സിപ്പലുമാണ്.