അഖിലന്ത്യോ സര്‍വ്വീസസ് മീറ്റില്‍ ട്രിപ്പില്‍ ജമ്പില്‍ വെള്ളാനി സ്വദേശി വി.എസ്. സെബാസ്റ്റ്യന്‍ ഗോള്‍ഡ് മെഡല്‍

വി.എസ്. സെബാസ്റ്റ്യന്‍.
ഇരിങ്ങാലക്കുട: ബാംഗ്ലൂരില്‍ നടന്ന അഖിലേന്ത്യാ സര്‍വ്വീസസ് മീറ്റില്‍ പത്തു വര്‍ഷത്തിനു ശേഷം കരസേനക്ക് ആദ്യമായി ട്രിപ്പില്‍ ജമ്പില്‍ ഗോള്‍ഡ് മെഡല്‍ (16.37 മീറ്റര്‍). രണ്ടാഴ്ച മുന്‍പ് മാത്രം മദ്രാസ് റെജിമെന്റില്‍ ഹവില്‍ദാര്‍ ആയി ചേര്‍ന്ന കാറളം വെള്ളാനി സ്വദേശി വി.എസ്. സെബാസ്റ്റ്യനാണ് നേട്ടം കരസ്ഥമാക്കിയത്. നിലവില്‍ ജെഎസ്ഡബ്ല്യു സ്പോര്‍ട്സ് അക്കാദമി ബെല്ലാരിയില്‍ പരിശീലനം തുടരുന്ന സെബാസ്റ്റ്യന്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന്റെ പൂര്‍വവിദ്യാര്‍ഥിയാണ്.
ആദ്യം പിതാവായ വടക്കേത്തല ഷിബുവിന്റെ കീഴിലും തുടര്‍ന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ച് സേവ്യര്‍ പൗലോസിന്റെയും തുടര്‍ന്ന് ദ്രോണാചാര്യ ടി.പി. ഔസേഫിനു കീഴില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ പരിശീലനത്തിലൂടെയാണ് വളര്‍ന്നത്. 2023 ല്‍ ഓള് ഇന്ത്യ യൂണിവേഴ്സിറ്റിയില്‍ ട്രിപ്പില്‍ ജമ്പില്‍ ഗോള്‍ഡ് മെഡലും 2025 ല്‍ ഓപ്പണ്‍ അത്ലറ്റ് മീറ്റില്‍ രണ്ടാം സ്ഥാനവും ഉള്‍പ്പടെ നിരവധി നാഷണല്‍ മെഡലുകള്‍ നേടിയിട്ടുണ്ട്. സഹോദരി മീര ഷിബുവും അത്ലറ്റില് ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.