ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റ് സമ്മേളനം

ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റ് സമ്മേളനം മേഖലാ പ്രസിഡന്റ് എന്‍.എസ്. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റ് സമ്മേളനം നടത്തി. യൂണിറ്റ് പ്രസിഡന്റ് കെ.വി. സഞ്ജു അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് എന്‍.എസ്. പ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എ.സി. ജോണ്സണ് ആമുഖപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി സജയന് കാറളം മേഖല റിപ്പോര്‍ട്ടും രേഖപ്പെടുത്തി. യൂണിറ്റ് സെക്രട്ടറി പി.ജി. സജിത്ത് യൂണിറ്റ് റിപ്പോര്‍ട്ടും യൂണിറ്റ് ട്രഷറര്‍ സാന്ഡോ വിസ്മയ യൂണിറ്റ് കണക്കും അവതരിപ്പിച്ചു.
സാന്ഡോ വിസ്മയ, ഡോ. ദൃശ്യ കൃഷ്ണന്, എം.എസ്. ശ്രീഹരി, ദേവനന്ദ പ്രസാദ് എന്നിവര്‍ അനുമോദനങ്ങള്‍ ഏറ്റുവാങ്ങി. ജില്ലാ കമ്മിറ്റി അംഗങ്ങളായ വേണു വെള്ളാങ്കല്ലൂര്‍, സുരേഷ് കീഴുത്താണി മേഖലാ ട്രഷറര്‍ ടി.സി. ആന്റോ, മേഖല പിആര്‍ഓ വിശ്വനാഥന്, വെള്ളാങ്കല്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് ഷൈജു നാരായണന്, കരുവന്നൂര്‍ യൂണിറ്റ് പ്രസിഡന്റ് മണിലാല്‍, കാട്ടൂര്‍ യൂണിറ്റ് ട്രഷറര്‍ ജയേഷ്, എ.സി. ജയന്, രാധാകൃഷ്ണന് ദൃശ്യ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഇഗ്നേഷ്യസ് (പ്രസിഡന്റ്), സഞ്ജു (സെക്രട്ടറി ), വിജിന് (ട്രഷറര്‍), നിഖില്‍ മെയ്യാട്ടില് (പിആര്‍ഓ) എന്നിവരെ തെരഞ്ഞെടുത്തു.
