ക്രൈസ്റ്റ് കോളജിലെ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥികള്‍ക്ക് വിദേശ പരിശീലനം

ദുബായിലെ ജുമേറ മദിനാത്ത് ഹോട്ടലില്‍ പരിശീലനത്തിനായി പോകുന്ന ക്രൈസ്റ്റ് കോളജിലെ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥികള്‍.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥികള്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ദുബായിലെ ജുമേറ മദിനാത്ത് ഹോട്ടലില്‍ പരിശീലനത്തിനായി പോകുന്നു. ചാവറ സെമിനാര്‍ ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ 21 വിദ്യാര്‍ഥികള്‍ക്ക് വിസയും വിമാന ടിക്കറ്റും വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. സ്വാശ്രയ വിഭാഗം തലവന്‍ ഫാ. വില്സന് തറയില്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.ജെ. വര്‍ഗീസ്, കോ ഓര്‍ഡിനേറ്റര്‍ ഡോ. വിവേകാനന്ദന്, പ്രഫ. ഷീബ വര്‍ഗീസ്, പ്രഫ. ടോയിബി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ഹോട്ടല്‍ മാനേജ്മെന്റ് വിഭാഗം മേധാവി പ്രഫ. പയസ് ജോസഫ് സ്വാഗതവും പ്രഫ. അജിത് മാണി നന്ദിയും പറഞ്ഞു. നാളെം രാത്രി വിദ്യാര്‍ഥികള്‍ പുറപ്പെടും.