കര്‍ഷകരുടെ ദുരിതമറിയാന്‍ കേന്ദ്ര സംഘം മുരിയാട് പാടശേഖരത്തിലെത്തി, പരാതിയുമായി കര്‍ഷകര്‍
മുരിയാട് പാടശേഖരത്തിലെ കോന്തിപുലം ബണ്ടിനോട് ചേര്‍ന്ന് മുരിയാട് കോള്‍ പടവില്‍ എത്തി ചേര്‍ന്ന കേന്ദ്ര സംഘത്തിലുണ്ടായിരുന്ന കൃഷിവകുപ്പ് ജോയിന്റ് സെക്രട്ടറി എസ്. രുക്മിണി കര്‍ഷക നേതാക്കളില്‍നിന്നും പ്രശ്നങ്ങള്‍ ചോദിച്ചറിയുന്നു.
കേന്ദ്ര കൃഷിമന്ത്രിയെത്തുമെന്ന് കേന്ദ്രസംഘം
ഇരിങ്ങാലക്കുട: കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന് ഒക്ടോബറില്‍ കേരളത്തിലെത്തും. മുരിയാട് പാടശേഖരത്തില്‍ വച്ച് കേന്ദ്രസംഘത്തിനു മുന്നില്‍ പ്രശ്നങ്ങളുന്നയിച്ച കര്‍ഷകരോട് കൃഷിവകുപ്പ് ജോയിന്റ് സെക്രട്ടറി എസ്. രുക്മിണിയാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി പ്രശ്നങ്ങള്‍ മനസ്സിലാക്കാനാണ് കേന്ദ്രസംഘം വന്നതെന്നും അവര്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് ഇന്നലെ ഉച്ചതിരിഞ്ഞ് മുരിയാട് പാടശേഖരമുള്പ്പെടുന്ന കോന്തിപുലത്ത് മുരിയാട് കോള്‍ പടവില്‍ എത്തിചേര്‍ന്നത്. അവിടെ നടന്ന യോഗത്തില്‍ കര്‍ഷകര്‍ തങ്ങളുടെ പ്രശ്നങ്ങള്‍ വിശദീകരിച്ചു.
മുരിയാട് കായല്‍ നെല്‍കര്‍ഷക സമിതി ഭാരവാഹികളായ സി.എ. ആന്റു, മെഹബൂബ്, ടി.കെ. വര്‍ഗീസ് മാസ്റ്റര്‍, ചാര്‍ലി ലാസര്‍ എന്നിവര്‍ നിവേദനങ്ങള്‍ കൈമാറി. ഇഷ്ടിക നിര്‍മാണത്തിനും വ്യവസായ ആവശ്യത്തിനുമായി മണ്ണും കളിമണ്ണും എടുത്ത് കുളമായി കിടക്കുന്ന 500 ഏക്കര്‍ സ്ഥലത്ത് താമരയും മത്സ്യകൃഷിയും നടത്തുക, ഇല്ലിക്കല്‍, കൊറ്റംകോട് വളവ് ഷട്ടറുകളുടെ അറ്റകുറ്റ പണി നടത്തി മെക്കനയിസ്ഡ് ഷട്ടര്‍ സ്ഥാപിക്കുക, മുരിയാട് കായലിലേക്ക് വെള്ളം എത്തിത്തുന്നതിനുവേണ്ടി പറയംതോട്ടില് രണ്ട് 50 എച്ച്പി മോട്ടോര്‍ വച്ച് കരുവന്നൂര്‍ പുഴയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുക, കെഎല്‍ഡിസി ബണ്ടിന്റെ അടിയില്‍ സ്ഥാപിച്ചിരിക്കുന്ന കോണ്‍ക്രീറ്റ് പൈപ്പ് മാറ്റി അവിടെ സ്ലൂയിസ് നിര്‍മിക്കുക,
കോന്തിപുലത്ത് മെക്കനയിസ്ഡ് കം സ്ലൂയിസ് നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക സമിതി നിവേദനം നല്കി. കേന്ദ്ര കൃഷി ഡെപ്യൂട്ടി കമ്മിഷണര്‍ എ.എന്‍. മേശ്രം, കാര്‍ഷിക എന്‍ജിനീയര്‍ ശശികാന്ത് പവാര്‍, ഹൈദരാബാദ് ആസ്ഥാനമായ ഐസിഎആറിലെ ശാസ്ത്രജ്ഞരായ ഡോ. ദിവ്യാ ബാലകൃഷ്ണന്, ഡോ. എസ്. വിജയകുമാര്‍, ഡോ. വി. മാനസന്, ഡോ. ആര്. ഗോപിനാഥ് എന്നിവരും സംഘത്തിലുണ്ട്. മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്, ബിജെപി സംശ്താന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാര്‍, കര്‍ഷക മോര്‍ച്ച സംസഥാന പ്രസിഡന്റ് ഷാജി രാഘവന്, നഗരസഭ കൗണ്‍സിലര്‍ ആര്‍ച്ച് അനീഷ്, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന് ജേക്കബ് തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.


സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്