മൈത്രി ഇരിങ്ങാലക്കുട ഫാര്മര് പ്രൊഡ്യൂസര് കമ്പനിയുടെ മൂന്നാം വാര്ഷിക പൊതുയോഗം നടന്നു

മൈത്രി ഇരിങ്ങാലക്കുട ഫാര്മര് പ്രൊഡ്യൂസര് കമ്പനിയുടെ മൂന്നാം വാര്ഷിക പൊതുയോഗം തൃശൂര് വിഎഫ്പിസികെ ജില്ലാ മാനേജര് എ.എ. അംജ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മൈത്രി ഇരിങ്ങാലക്കുട ഫാര്മര് പ്രൊഡ്യൂസര് കമ്പനിയുടെ മൂന്നാം വാര്ഷിക പൊതുയോഗം തൃശൂര് വിഎഫ്പിസികെ ജില്ലാ മാനേജര് എ.എ. അംജ ഉദ്ഘാടനം ചെയ്തു. മൈത്രി ഇരിങ്ങാലക്കുട ചെയര്മാന് കെ.സി. ജെയിംസ് അധ്യക്ഷത വഹിച്ചു. സിന്ജെന്റ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കേരള ടെറിട്ടറി മാനേജര് കണ്ണന് മോഹന്ദാസ് നൂതന കൃഷിരീതികളെ കുറിച്ച് കാര്ഷിക സെമിനാര് നടത്തി. മൈത്രി ഇരിങ്ങാലക്കുട ഡയറക്ടര്മാരായ പി.കെ. രവീന്ദ്രന്, പി.കെ. ജാസന് എന്നിവര് സംസാരിച്ചു.