മാര്‍ ജെയിംസ് പഴയാറ്റില്‍ അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ലോഗോ പ്രകാശനം

സെന്റ് തോമസ് കത്തീഡ്രല്‍ അഖില കേരള കത്തോലിക്ക കോണ്‍ഗ്രസ് എകെസിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ലോഗോ പ്രകാശനം കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ അഖില കേരള കത്തോലിക്ക കോണ്‍ഗ്രസ് എകെസിസിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ മൈതാനിയില്‍ മൂന്നാമത് മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് സാബു കൂനന്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി റോബി കാളിയങ്കര, ട്രഷറര്‍ ഡേവിസ് ചക്കാലക്കല്‍, ടൂര്‍ണമെന്റ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ രഞ്ജി അക്കരക്കാരന്‍, ചെയര്മാന് ഷാജു കണ്ടംകുളത്തി, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ടെല്‍സണ്‍ കോട്ടോളി, ജോ. കണ്‍വീനര്‍മാരായ ഷാജു പാറേക്കാടന്‍, വര്‍ഗീസ് ജോണ്‍ തെക്കിനിയത്ത്, അഡ്വ. ഹോബി ജോളി, കത്തോലിക്ക കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ബിന രാജേഷ്, കത്തീഡ്രല്‍ ട്രസ്റ്റിമാരായ പി.ടി. ജോര്‍ജ്, തോമസ് തൊകലത്ത്, കുടുംബ സമ്മേളന കേന്ദ്ര സമിതി പ്രസിഡന്റ് ജോബി അക്കരക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. 2026 മാര്‍ച്ച് 15 മുതല്‍ 22 വരെയാണ് ടൂര്‍ണമന്റ്.