കെഎസ്ഇ ലിമിറ്റഡിന്റെ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു

കെഎസ്ഇ ലിമിറ്റഡിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ കമ്പനി ചെയര്മാന് ടോം ജോസ് ഐഎഎസ് (റിട്ട.) അധ്യക്ഷ പ്രസംഗം നടത്തുന്നു.
ഇരിങ്ങാലക്കുട: കെഎസ്ഇ ലിമിറ്റഡിന്റെ വാര്‍ഷിക പൊതുയോഗം കമ്പനി ആസ്ഥാനമായ ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ചു. പൊതുയോഗത്തിന് ചെയര്മാന് ടോം ജോസ് ഐഎഎസ് (റിട്ട.) അധ്യക്ഷത വഹിച്ചു. ഓഹരി ഉടമകളുടെ ചോദ്യങ്ങള്‍ക്ക് മാനേജിംഗ് ഡയറക്ടറായ എം.പി. ജാക്സണും എക്സിക്യൂട്ടീവ് ഡയറക്ടര്‍ പോള്‍ ഫ്രാന്‍സിസും മറുപടി നല്കി. കമ്പനിയുടെ ഭരണപരമായ സുപ്രധാന പ്രമേയങ്ങള്‍ ഓഹരി ഉടമകള്‍ അംഗീകരിച്ചു. ഡോണി അക്കരക്കാരന്‍ കമ്പനിയുടെ മുഴുവന്‍ സമയ ഡയറക്ടറായി നിയമിതനായി. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കുടുതല്‍ ശക്തിപ്പെടുത്താന്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ കൂടുതല്‍ സഹായകരമാവുമെന്ന് ബോര്‍ഡ് അറിയിച്ചു.