ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍

സേവാഭാരതി ഇരി്ങാലക്കുടയുടെ ക്യാന്‍സര്‍ മുക്ത നഗരസഭ പദ്ധതിയുടെ ഉദ്ഘാടനം കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍. സേവാഭാരതി ഇരിങ്ങാലക്കുടയുടെ ക്യാന്‍സര്‍ മുക്ത നഗരസഭ പദ്ധതിയുടെ ഉദ്ഘാടനവും പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ച ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങളുടെ സമര്‍പ്പണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സേവാഭാരതി ഇരിങ്ങാലക്കുട പ്രസിഡന്റ് നളിന്‍ ബാബു എസ്. മേനോന് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ആര്‍സിസിയിലെ ഡോക്ടര്‍ ആര്. രാജീവ്, ആറായിരത്തോളം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച ലയണ്‍സ് ക്ലബ് അംഗം ജോണ്സന് കോലങ്കണ്ണി, താലൂക്ക് ആശുപത്രിയില്‍ പതിനെട്ട് വര്‍ഷങ്ങളായി സേവാഭാരതി നടത്തുന്ന അന്നദാനത്തിന് നേത്യത്വം നല്കുന്ന അവിട്ടത്തൂര്‍ സ്വദേശി രാമന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, ആര്‍എസ്എസ് ഉത്തരപ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്, സേവാഭാരതി ജില്ലാ പ്രസിഡന്റ് റിട്ട എസ് പി പി.എന്‍. ഉണ്ണിരാജ, ജോണ്സന് കോലങ്കണ്ണി, ഡോ. ആര്. രാജീവ് എന്നിവര്‍ സംസാരിച്ചു. സേവാഭാരതി സെക്രട്ടറി വി. സായ്റാം സ്വാഗതവും ട്രഷറര്‍ ഐ രവീന്ദ്രന് നന്ദിയും പറഞ്ഞു.