മുകുന്ദപുരം താലൂക്ക് മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വാര്‍ഷികം നടന്നു

മുകുന്ദപുരം താലൂക്ക് മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വാര്‍ഷികത്തില്‍ പ്രസിഡന്റ് അഡ്വ. ഡി. ശങ്കരന്‍കുട്ടി അധ്യക്ഷത വഹിക്കുന്നു.
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വാര്‍ഷികം നടന്നു. പ്രസിഡന്റ് അഡ്വ. ഡി. ശങ്കരന്‍കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. കൃഷ്ണകുമാര്‍ ബജറ്റ് അവതരിപ്പിച്ചു. റിപ്പോര്‍ട്ടും കണക്കും ട്രഷറര്‍ സി. വിജയന് വായിച്ചു. വൈസ് പ്രസിഡന്റ് പി.ആര്. അജിത്ത്കുമാര്‍, എംഎസ്എസ് കോ- ഓര്‍ഡിനേറ്റര്‍ സുനില്‍ കെ. മേനോന്, ട്രഷറര്‍ സി. വിജയന്, കമ്മിറ്റി അംഗങ്ങളായ എന്‍. ഗോവിന്ദന്‍കുട്ടി, നന്ദന് പറമ്പത്ത്, സി. രവീന്ദ്രന്, ആര്. ബാലകൃഷ്ണന് അംബിക കൃഷ്ണന്‍കുട്ടി. വിജി അപ്പു, അമ്പിളി എന്നിവര്‍ സംസാരിച്ചു.