കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി ക്രൈസ്റ്റ് കോളജ്

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റുകള്‍ 2023- 24 അധ്യായന വര്‍ഷത്തിലെ സാമൂഹ്യ സേവനത്തിന് ബെസ്റ്റ് എന്‍എസ്എസ് യൂണിറ്റ്, ബെസ്റ്റ് പ്രോഗ്രാം ഓഫിസര്‍, ബെസ്റ്റ് വളണ്ടിയര്‍ എന്നീ പുരസ്കാരങ്ങളുമായി.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റുകള്‍ 2023- 24 അധ്യായന വര്‍ഷത്തിലെ സാമൂഹ്യ സേവനത്തിന് ബെസ്റ്റ് എന്‍എസ്എസ് യൂണിറ്റ്, ബെസ്റ്റ് പ്രോഗ്രാം ഓഫിസര്‍, ബെസ്റ്റ് വളണ്ടിയര്‍ എന്നീ പുരസ്കാരങ്ങള്‍ കാലിക്കട്ട് സര്‍വ്വകലാശാലയില്‍ നിന്നും ഏറ്റുവാങ്ങി. ക്രൈസ്റ്റ് കോളജ് ഹിസ്റ്ററി വിഭാഗം അധ്യാപിക എസ്.ആര്. ജിന്‍സി, 2023- 24 അധ്യയന വര്‍ഷത്തെ ബെസ്റ്റ് പ്രോഗ്രാം ഓഫീസര്‍ കൃഷ്ണാഞ്ജലി 2023- 24 ബെസ്റ്റ് വളണ്ടിയര്‍ എന്നീ ബഹുമതികള്‍ക്ക് അര്‍ഹരായി.
കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ. എന്‍.എ. ഷിഹാബ് ചടങ്ങിന് സ്വാഗതം ആശംസിച്ചു സംസാരിച്ചു. ഡോ. ഡെനോജ് സെബാസ്റ്റ്യന്‍ (രജിസ്ട്രാര്‍, കാലിക്കട്ട് സര്‍വകലാശാല) അധ്യക്ഷനായ അവാര്‍ഡ്ദാന ചടങ്ങ് കാലിക്കട്ട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് റീജ്യണല്‍ ഡയറക്ടര്‍ വൈ.എം. ഉപ്പിന് മുഖ്യാതിഥിയായി പങ്കെടുത്തു. സ്റ്റേറ്റ് എന്‍എസ്എസ് ഓഫീസര്‍ ഡോ. ഡി. ദേവിപ്രിയ മുഖ്യപ്രഭാഷണം നടത്തി.