ഐഎംഎ പ്രതിഷേധയോഗം സംഘടിപ്പിച്ചു

താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോ. വിപിന്‍ ആക്രമണത്തിന് ഇരയായതിന് എതിരെ നടന്ന പ്രതിഷേധയോഗത്തില്‍ ഐഎംഎ ഇമേജ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ. ഹരിന്ദ്രനാഥ് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോ. വിപിന്‍ ആക്രമണത്തിന് ഇരയായതിന് എതിരെ ഐഎംഎയുടെ നേതൃത്വത്തില്‍ മെട്രൊ ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും പ്രതിഷേധയോഗം സംഘടിപ്പിച്ചു. ഐഎംഎ ഇമേജ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ. ഹരിന്ദ്രനാഥ്, ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. എം.ആര്. രാജീവ്, ഡോ. ഉഷാകുമാരി, മാനേജര്‍ മുരളിദത്തന്‍, പ്രേമ അജിത്ത് കുമാര്‍, അല്‍ഫോണ്‍സ ഷാജന് എന്നിവര്‍ സംസാരിച്ചു.