കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ ജ്വാല നടത്തി

കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഡിസിസി ജനറല്‍ സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ശബരിമല സ്വര്‍ണ്ണപ്പാളി മോഷണം നടന്ന വിഷയത്തില്‍ മുഖ്യമന്ത്രിയുടെയും ദേവസ്വമന്ത്രിയുടെയും ദേവസ്വം പ്രസിഡന്റിന്റെയും രാജി ആവശ്യപ്പെട്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ മുന്‍വശത്തു നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ചിനു മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അബ്ദുള്‍ ഹഖ് മാസ്റ്റര്‍ നേതൃത്വം നല്കി. ഡിസിസി ജനറല്‍ സെക്രട്ടറി സോണിയ ഗിരി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോമന് ചിറ്റേത്ത്, മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ലി, ബ്ലോക്ക് ഭാരവാഹികളായ ജോസഫ് ചാക്കോ, വിജയന് ഇളയടത്ത്, എം.ആര്. ഷാജു, അസറുദ്ദീന് കളക്കാട്ട്, നിമ്മ്യ ഷിജു, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന്, മണ്ഡലം പ്രസിഡന്റ് ജോമോന് മണാത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി. മണ്ഡലം ഭാരവാഹികളായ എ.സി. സുരേഷ് സ്വാഗതവും തോമസ് കോട്ടോളി നന്ദിയും പറഞ്ഞു.