ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോത്സവം ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്

ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ സ്കൂളിന് തൃശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ് ട്രോഫി കൈമാറുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോത്സവത്തില്‍ എല്‍എഫ് സിഎച്ച്എസ് ജേതാക്കള്‍. 722 പോയിന്റാണ് ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍ നേടിയത്. 608 പോയിന്റ് നേടി ഇരിങ്ങാലക്കുട സെന്റ് മേരീസ് എച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 543 പോയിന്റ് നേടി എന്‍എച്ച്എസ്എസ് ഇരിങ്ങാലക്കുട മൂന്നാം സ്ഥാനവും നേടി. 87 സ്കൂളുകള്‍ മാറ്റുരച്ച ശാസ്ത്രോത്സവത്തില്‍ ഏകദേശം 3500 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

കല്‍പ്പറമ്പ് ബിവിഎംഎച്ച്എസില് നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് ഉദ്ഘാടനം ചെയ്തു. പൂമംഗലം പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.എ. സന്തോഷ് അധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന് സമ്മേളനം ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീല അജയഘോഷ് സമ്മാനദാനം നിര്‍വഹിച്ചു.
ജനറല്‍ കണ്‍വീനര്‍ ബിജു ആന്റണി, ബിവിഎംഎച്ച്എസ്എസ് കല്‍പ്പറമ്പ് മാനേജര്‍ ഫാ. പോളി കണ്ണൂക്കാടന്‍, ജിയുപിഎസ് വടക്കുംകര എച്ച്എം പി.എസ്. ഷിനി, ബിവിഎം എച്ച്എസ്എസ് കല്‍പ്പറമ്പ് എച്ച്എം എ.ജെ. ജെന്‍സി, എച്ച്സിസി എല്‍പിഎസ് കല്‍പ്പറമ്പ് എച്ച്എം സിസ്റ്റര്‍ സിന്‍സി പിഒ, ബിവിഎം എച്ച്എസ്എസ് കല്‍പ്പറമ്പ് പിടിഎ പ്രസിഡന്റ് മേരി കവിത, ബിവിഎംഎച്ച്എസ്എസ് കല്പറമ്പ് സ്കൂള്‍ പിടിഎ വൈസ് പ്രസിഡന്റ് കെ.കെ. ഡേവീസ്, റിസപ്ഷന് കമ്മിറ്റി കണ്‍വീനര്‍ ആര്.വി. വര്‍ഷ തുടങ്ങിയവര്‍ സംസാരിച്ചു.
