നാദോപാസന സംഗീതോത്സവത്തിന് തുടക്കമായി
നാദോപാസന സംഗീത സഭയുടെ 34-മത് വാര്‍ഷിക സമ്മേളനവും നവരാത്രി സംഗീതോത്സവവും പ്രശസ്ത സംഗീതജ്ഞരായ പാലക്കാട് ശ്രീറാമും ഡോ. ബേബി ശ്രീറാമും സംയുക്തമായി ഉദ്ഘാടനം നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: നാദോപാസന സംഗീത സഭയുടെ 34-മത് വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് സംഗീതോത്സവത്തിന് തുടക്കമായി. അമ്മന്നൂര്‍ ഗുരുകുല ത്തില്‍ പ്രശസ്ത സംഗീതഞ്ജരായ സര്‍വ്വശ്രീ. പാലക്കാട് കെ.എല്‍. ശ്രീറാംമും ഡോ. ജി. ബേബി ശ്രീറാംമും സംയുക്തമായി ഉദ്ഘാടനം നിര്‍വഹിച്ചു. നാദോപാസന പേട്രണ്‍ ഡോ. സി.കെ. രവി അധ്യക്ഷത വഹിച്ചു. കഥകളി ആചാര്യന് ഡോ. സദനം കൃഷ്ണന്‍കുട്ടി മുഖ്യാഥിതിയായി. നാദോപാസന പ്രസിഡന്റ് സോണിയ ഗിരി, നാദോപാസന സെക്രട്ടറി നന്ദകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍, വരവീണ ഡയറക്ടര്‍ ശ്രീവിദ്യ വര്‍മ്മ, ഗിരീഷ്കുമാര്‍, ഹരി കൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ചെന്നൈ ഭരത് നാരായാണന്റെ കര്‍ണാട്ടിക് സംഗീത കച്ചേരി അരങ്ങേറി.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്