മാപ്രാണം ഹോളി ക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് യൂണിറ്റ് ഉദ്ഘാടനം സംഘടിപ്പിച്ചു

മാപ്രാണം ഹോളി ക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് (റോവര്‍ ആന്‍ഡ് റേഞ്ചര്‍) യൂണിറ്റ് ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിക്കുന്നു.
മാപ്രാണം: മാപ്രാണം ഹോളി ക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് (റോവര്‍ ആന്‍ഡ് റേഞ്ചര്‍) യൂണിറ്റ് ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ജോഷി കൂനന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്കൗട്ട്സ് ഗൈഡ്സ് വിഭാഗങ്ങളിലെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. പ്രിന്‍സിപ്പല്‍ പി.എ. ബാബു, ഹൈസ്കൂള്‍ പിടിഎ പ്രസിഡന്റ് ജ്യോതി രാമകൃഷ്ണന്, ജില്ലാ സെക്രട്ടറി ഡെമിനിക് പാറേക്കാട്ട്, ഡിസ്ട്രിക്ട് അസോസിയേഷന് ഫസ്റ്റ് എച്ച്ഡബ്യൂബി ഹോള്‍ഡര്‍ എ. സിനി പോള്‍, ഫസ്റ്റ് അസിസ്റ്റന്‍ഡ് സുഭാഷ് എ. പാനികുളം, ഹൈസ്കൂള്‍ പ്രധാനാധ്യപിക സി.ജെ. മഞ്ജു തുടങ്ങിയവര്‍ സംസാരിച്ചു.