വ്യാപാരി വ്യവസായി സമിതി കണ്വെന്ഷന്

കേരള വ്യാപാരി വ്യവസായി സമിതി വേളൂക്കര യൂണിറ്റ് കണ്വെന്ഷന് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് ഉദ്ഘാടനം ചെയ്യുന്നു.
കൊറ്റനല്ലൂര്‍: കേരള വ്യാപാരി വ്യവസായി സമിതി വേളൂക്കര യൂണിറ്റ് കണ്വെന്ഷന് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ലിയോ തോമസ് അധ്യക്ഷത വഹിച്ചു. സമിതി ഏരിയാ പ്രസിഡന്റ് എന്‍.കെ. നകുലന്, ഏരിയാ രക്ഷാധികാരി എം.ബി. രാജു, ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എം. സജീവന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ലിയോ തോമസ് (പ്രസിഡന്റ്), ജാക്സണ് ജേക്കബ് (സെക്രട്ടറി), ചാര്‍ളി തേറാട്ടില്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.