മത്സ്യ തൊഴിലാളികള്‍ക്ക് വഞ്ചിയും വലയും നല്കി

കാറളം പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യ തൊഴിലാളികള്‍ക്ക് വഞ്ചിയും വലയും നല്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്യുന്നു.
കാറളം: കാറളം പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യ തൊഴിലാളികള്‍ക്ക് വഞ്ചിയും വലയും നല്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍ മാലാന്ത്ര, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അമ്പിളി റെനില്‍, ജഗജി കായംപുറത്ത്, ബീന സുബ്രമണ്യന്‍, മെമ്പര്‍മാരായ അജയന് തറയില്‍, സീമ പ്രേം രാജ്, ലൈജു ആന്റണി എന്നിവര്‍ സംസാരിച്ചു. പദ്ധതി നിര്വക ഉദ്യോഗസ്ഥന് അനില്‍ മംഗലത്തു നന്ദിയും പറഞ്ഞു.