സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടി; രചനാ മത്സരത്തിലെ വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു
സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രചനാ മത്സരത്തില്‍ വിജയികളായവര്‍.
ഇരിങ്ങാലക്കുട: സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചലച്ചിത്രാസ്വാദന ശില്പശാലയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ രചനാ മത്സരത്തില്‍ ഇരിങ്ങാലക്കുട എല്‍എഫ്സിഎച്ച്എസ്എസിലെ ജൂലിയറ്റ് ജോസ് ഒന്നാം സ്ഥാനവും എല്‍എഫിലെ ദര്‍ശിനി അയ്യര്‍ രണ്ടാം സ്ഥാനവും എല്‍എഫിലെ കെ.എം. ദേവിക, കരുവന്നൂര്‍ സെന്റ് ജോസഫ്സിലെ ദേവ്ന രതീഷ് എന്നിവര്‍ മൂന്നാം സ്ഥാനങ്ങളും നേടി.
ലിറ്റില്‍ ഫ്ലവര്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ കൂടിയാട്ടകലാകാരി കപില വേണു വിജയികള്‍ക്ക് കാഷ് അവാര്‍ഡുകളും മൊമെന്റോകളും വിതരണം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. കെ.ആര്. വിജയ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സിസ്റ്റര്‍ സുദീപ, പ്രധാന അധ്യാപകരായ ലിജോ വര്‍ഗ്ഗീസ്, പി.എ. ആന്‍സി, ഫിലിം സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതന് മാസ്റ്റര്‍, ജോയിന്റ് സെക്രട്ടറി ജോസ് മാമ്പിള്ളി തുടങ്ങിവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട നഗരസഭ, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.

ഒമ്പത് വയസുകാരിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിക്ക് 34 വര്‍ഷം കഠിന തടവ്
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
അയല്‍വാസിയെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
ക്രൈസ്റ്റ് കോളജില്‍ വെന്റോറ 2026 ഫെസ്റ്റ് സംഘടിപ്പിച്ചു
തോക്ക് ചൂണ്ടി ഭീഷണി; സ്റ്റേഷന് റൗഡി അറസ്റ്റില്‍
വിഭിന്ന ശേഷിയുള്ളവര്‍ക്കും അനാഥര്‍ക്കും കരുതലായി സ്നേഹക്കൂട് പദ്ധതി ആരംഭിച്ചു