ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി കായകല്പ് പുരസ്കാരം ഏറ്റുവാങ്ങി
കായകല്പ് സംസ്ഥാന പുരസ്കാരം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിക്കുവേണ്ടി ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ്് ഏറ്റുവാങ്ങുന്നു.
ഇരിങ്ങാലക്കുട: കായകല്പ് സംസ്ഥാന പുരസ്കാരം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി ഏറ്റുവാങ്ങി. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്ന വിഭാഗത്തില്‍ 93 ശതമാനം മാര്‍ക്ക് കരസ്ഥമാക്കിയാണ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി 2024 2025 വര്‍ഷത്തെ ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. 25 ലക്ഷം രൂപയാണ് ഒന്നാംസമ്മാനമായി ലഭിക്കുന്നത്. കൂടാതെ 96 ശതമാനം മാര്‍ക്ക് നേടി കേരളത്തിലെ മികച്ച പരിസ്ഥിതി സൗഹൃദ ആശുപത്രിക്കുള്ള അവാര്‍ഡ്, 95 ശതമാനം മാര്‍ക്ക് നേടി എംബിഎഫ്എച്ച്ഐ അവാര്‍ഡും 2022 2028 കായകല്പ് കമന്റേഷന്‍ അവാര്‍ഡും ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി കരസ്ഥമാക്കി. തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നടന്ന ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ് അവാര്‍ഡ് വിതരണം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ്, മറ്റ് ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം
ഓള് കേരള ഇന്റര്‍ കോളജിയേറ്റ് സ്റ്റാഫ് ക്രിക്കറ്റ് ടൂര്‍ണമെന്റ്; ക്രൈസ്റ്റ് കോളജ് ടീം ജേതാക്കള്‍
സ്നേഹക്കൂട് പദ്ധതി: സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് യൂണിറ്റ് വേളൂക്കരയില്‍ നിര്‍മിച്ചു നല്കുന്ന പുതിയ ഭവനത്തിന്റെ നിര്‍മ്മാണദ്ഘാടനം നടത്തി
തൃശൂര്‍ റൂറല്‍ ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിച്ചു
പോലീസിംഗില്‍ പോലീസ് ഉദ്ദ്യോഗസ്ഥര്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍; പരിഹാരമാര്‍ഗങ്ങള്‍ എന്ന വിഷയത്തില്‍ തൃശൂര്‍ റൂറല്‍ ജില്ലാതല ശില്‍പ്പശാല നടന്നു
വര്‍ണക്കുട സാംസ്കാരികകോത്സവം സംഘാടക സമിതി രൂപവത്കരിച്ചു